മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തത് അഞ്ചു കോടിയിലേറെ യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തത് അഞ്ചു കോടിയിലേറെ യാത്രക്കാര്‍. ഉദ്ഘാടനം നടന്ന 2017 മുതലുള്ള കണക്കാണിത്. ഇതുവരെയുള്ള യാത്രക്കാരുടെ എണ്ണം 5.12 കോടിയാണ്. നിലവില്‍ ശരാശരി 40,000 ത്തിനും 50,000 ത്തിനും ഇടയിലാണ് മെട്രോയിലെ പ്രതിദിനയാത്രക്കാര്‍. കോവിഡിന് മുന്‍പ് 65,000ത്തിലേറെ പേരാണ് മെട്രോയില്‍ ദിവസവും യാത്ര ചെയ്തിരുന്നത്. ലോക്ഡൗണ്‍ കാലയളവില്‍ മെട്രേയ്ക്കും സര്‍വീസ് നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു.

ലോക്ഡൗണിനുശേഷം സര്‍വീസ് പുനരാരംഭിച്ചെങ്കിലും യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. ആദ്യത്തെ ലോക്ഡൗണിനുശേഷം പ്രതിദിനം ശരാശരി 18,361 പേരാണ് മെട്രോ ഉപയോഗിച്ചിരുന്നത്. രണ്ടാമത്തെ ലോക്ഡൗണിനു ശേഷമിത് 26,043 ആയി. പിന്നീട് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെങ്കിലും കോവിഡിന് മുന്‍പുള്ള കണക്കുകളിലേക്ക് എത്താനായിട്ടില്ല.

ഡിസംബറില്‍ യാത്രക്കാരുടെ എണ്ണം 50,000 കഴിഞ്ഞിരുന്നു. കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കുന്നതിനായി ഒട്ടേറെ പദ്ധതികള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) നടപ്പാക്കുന്നുണ്ട്. ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിക്കാറുമുണ്ട്. എന്നാല്‍ നിരക്ക് കുറയ്ക്കണമെന്നാണ് യാത്രക്കാരുടെ ഭാഗത്തുനിന്നുള്ള ആവശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....