Monday, April 29, 2024 11:29 pm

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപ പലിശ നിരക്ക് വീണ്ടും ഉയർത്തി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫിക്സഡ് ഡിപ്പോസിറ്റ് അഥവാ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി. ഹ്രസ്വകാല കാലാവധിയുള്ള ഫിക്സഡ് ഡിപ്പോസിറ്റ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച്‌ വെറും ഒരാഴ്ച്ചയ്ക്ക് ശേഷമാണ് വീണ്ടും ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇത്തവണ 10 വര്‍ഷം വരെ കാലാവധിയുള്ള എഫ്ഡി നിരക്കുകള്‍ വര്‍ധിപ്പിച്ചതായി ബാങ്ക് അറിയിച്ചു.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബാങ്കുകള്‍ സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഇതിനിടയിലാണ് പൊതുമേഖല ബാങ്കായ എസ്ബിഐയും പലിശ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ പലിശ നിരക്ക് പരിഷ്കരണം ബാങ്കിന്റെ വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ എഫ്ഡി പലിശ നിരക്ക് 2 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ബാധകമാകുമെന്നാണ് വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഇത് ബാധകമാണ്. നിരക്കുകള്‍ 10 ബേസിസ് പോയിന്റ് അഥവാ 0.10 ശതമാനം വര്‍ധിപ്പിച്ചതായി ബാങ്ക് അറിയിച്ചു. ബാങ്കിന്റെ വെബ്‌സൈറ്റ് പ്രകാരം ജനുവരി 22 ശനിയാഴ്ച മുതല്‍ പുതിയ പലിശ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. എസ്ബിഐ എഫ്ഡി പലിശ നിരക്ക് വര്‍ദ്ധനവിനെ തുടര്‍ന്ന് സാധാരണ നിക്ഷേപകര്‍ക്ക് 2 കോടി രൂപയില്‍ താഴെയുള്ള സ്ഥിരനിക്ഷേപത്തിന് 5 ശതമാനത്തില്‍ നിന്ന് 5.10 ശതമാനം റിട്ടേണ്‍ ലഭിക്കും. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.6 ശതമാനം വരെ പലിശ ലഭിക്കും. നേരത്തെ ഇത് 5.5 ശതമാനമായിരുന്നു. ഈ മാസം ഇത് രണ്ടാമത്തെ നിരക്ക് വര്‍ദ്ധനവാണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുമ്ബ് കഴിഞ്ഞ വര്‍ഷം ജനുവരി 8 നാണ് അവസാനമായി പലിശ നിരക്ക് പരിഷ്കരിച്ചതെന്ന് ബാങ്ക് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

2022 ജനുവരി 20 മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2 കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്കുകള്‍ ഇതാ: പൊതുജനങ്ങള്‍ക്ക് ബാധകമായ നിക്ഷേപ കാലാവധിയും പലിശ നിരക്കും
7 ദിവസം മുതല്‍ 45 ദിവസം വരെ: 2.90 ശതമാനം
46 ദിവസം മുതല്‍ 179 ദിവസം വരെ: 3.90 ശതമാനം
180 ദിവസം മുതല്‍ 210 ദിവസം വരെ: 4.40 ശതമാനം
211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെ: 4.40 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ: 5.10 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ: 5.10 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെ: 5.30 ശതമാനം
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ: 5.40 ശതമാനം

മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാധകമായ നിക്ഷേപ കാലാവധിയും പലിശ നിരക്കും
7 ദിവസം മുതല്‍ 45 ദിവസം വരെ: 3.40 ശതമാനം
46 ദിവസം മുതല്‍ 179 ദിവസം വരെ: 4.40 ശതമാനം
180 ദിവസം മുതല്‍ 210 ദിവസം വരെ: 4.90 ശതമാനം
211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെ: 4.90 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ: 5.60 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ: 5.60 ശതമാനം
3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെ: 5.80 ശതമാനം
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ: 6.20 ശതമാനം

വരും മാസങ്ങളില്‍ പലിശ നിരക്കുകളില്‍ വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. കുറച്ച്‌ കൂടി വര്‍ധനവ് കാണാന്‍ സാധ്യതയുണ്ട്.
എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കാനറ എന്നിവയും എസ്‌ബി‌ഐയ്ക്ക് പിന്നാലെ എഫ്‌ഡി പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തുന്ന പ്രവണതയിലേക്ക് ബാങ്കുകള്‍ നീങ്ങുന്നതിന്റെ സൂചനകളാണ് ഇത് നല്‍കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഐഎംപിഎസ്, എന്‍ഇഎഫ്ടി (NEFT), ആര്‍ടിജിഎസ് (RTGS) എന്നിവയുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഐഎംപിഎസ് ഇടപാടുകളുടെ (IMPS Transactions) പരിധി വര്‍ദ്ധിപ്പിച്ചു. ഇത് പ്രകാരം എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ഇടപാടുകള്‍ നടത്താമെന്ന് ഈ മാസം ആദ്യം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ബാങ്ക് അറിയിച്ചു.

ആദ്യം 2 ലക്ഷം രൂപയായിരുന്നു ഐഎംപിഎസ് ഇടപാടുകളുടെ പരിധി. ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യോനോ (YONO) എന്നിവ മുഖേന ഡിജിറ്റലായി നടത്തുന്ന, 5 ലക്ഷം രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജുകളൊന്നും ഈടാക്കില്ലെന്നും ബാങ്ക് അടുത്തിടെ ഒരു പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. അതിനിടെ, എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള സേവനനിരക്ക് എസ്ബിഐ വര്‍ധിപ്പിച്ചിരുന്നു. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ സ്വന്തം ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പരിധി കഴിഞ്ഞതിന് ശേഷം നടത്തുന്ന ഇടപാടുകള്‍ക്കാണ് അധിക തുക നല്‍കേണ്ടി വരിക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി : പ്രധാനമന്ത്രി നരേന്ദ്ര മോദി

0
പുണെ: രാജ്യത്ത് തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി പ്രധാനമന്ത്രി...

മുഖ്യമന്ത്രിയുടെ അറസ്‌റ്റ്‌ വിദ്യാർഥികൾക്ക്‌ പാഠപുസ്‌തകം വിതരണം ചെയ്യാതിരിക്കാനുള്ള കാരണമല്ല : ദില്ലി കോടതി

0
ദില്ലി : മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിന്റെ അറസ്‌റ്റ്‌ വിദ്യാർഥികൾക്ക്‌ പാഠപുസ്‌തകം വിതരണം...

ഉഷ്ണതരംഗ സാധ്യത ; സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഐടിഐകൾക്ക് അവധി, ക്ലാസുകൾ ഓൺലൈനിൽ

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി...

കണിയാപുരത്ത് സപ്ലൈകോ മെഡിക്കല്‍ സ്റ്റോറിലേയ്ക്ക് കാര്‍ ഇടിച്ചു കയറി ; ആര്‍ക്കും പരിക്കില്ല

0
തിരുവനന്തപുരം : കണിയാപുരത്ത് സപ്ലൈകോ മെഡിക്കല്‍ സ്റ്റോറിലേയ്ക്ക് കാര്‍ ഇടിച്ചു കയറി....