പിന്നോട്ടില്ല ; ലോകായുക്ത ഓര്‍ഡിനന്‍സിൽ മന്ത്രി പി.രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോകായുക്ത ഭേദഗതി കഴിഞ്ഞ ഏപ്രിൽ മുതൽ പരിഗണനയിൽ ഉണ്ടെന്ന് നിയമ മന്ത്രി പി.രാജീവ്. നിയമോപദേശവും കിട്ടിയിട്ടുണ്ട്. രാജ്യത്തെ നിയമത്തിന് അനുസൃതമായ ഭേദഗതി ആണിത്. വിമർശനങ്ങളിൽ കാര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു. അഴിമതിയിൽ വിട്ടുവീഴ്ചയില്ല. എന്നാൽ കാബിനറ്റ് അധികാരത്തോട് ചേർന്ന് നിൽക്കുന്നതായിരിക്കണം നിയമങ്ങൾ.

ലോകായുക്തക്ക് നിർദേശം നൽകാനെ അധികാരമുള്ളൂ. 2017 ലെയും 2020ലെയും ഹൈക്കോടതി വിധികൾ ഉണ്ട്. ലോക്പാലിന് അനുസൃതമായി നിയമം മാറ്റണം എന്ന് നിർദേശം ഉയർന്നിരുന്നുവെന്നും നിയമമന്ത്രി പറഞ്ഞു. ലോകായുക്തയുടെ അധികാരം കവരും വിധത്തിൽ നിയമ നിർമാണ നടത്താനുള്ള സർക്കാർ നീക്കം പുറത്ത് വന്നതിന് പിന്നാലെയാണ് സർക്കാർ ഭാ​ഗത്ത് നിന്നുള്ള ആദ്യ പ്രതികരണമായി നിയമമന്ത്രിയുടെ പ്രതികരണം വന്നത്. ലോകയുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിൽ ആണ്. ഓർഡ‍ിനൻസ് ​ഗവർണർ അം​ഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....