Tuesday, April 30, 2024 6:39 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ഓംബുഡ്‌സ്മാന് പരാതി നല്‍കാം
മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ജില്ലാ ഓംബുഡ്‌സ്മാന്‍ ഈ മാസം എട്ടിന് രാവിലെ 11 മുതല്‍ ഒന്നുവരെ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് പരാതി സ്വീകരിക്കും. തൊഴിലാളികള്‍ക്കും, ജനപ്രതിനിധികള്‍ക്കും, പൊതുജനങ്ങള്‍ക്കും, സംഘടനകള്‍ക്കും പരാതി സമര്‍പ്പിക്കാം.
ഫോണ്‍ : 9447556949

ഗതാഗത നിയന്ത്രണം
പട്ടംന്തറ ഒറ്റത്തേക്ക് റോഡില്‍ ചേറ്റുവ പാലത്തിന് സമീപം കലുങ്കിന്റെ പണി പുരോഗമിക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുള്ള ഭാരം കയറ്റിയ വാഹനങ്ങളുടെയും വലിയ വാഹനങ്ങളുടെയും ഗതാഗതം 7ന് നിരോധിച്ചിരിക്കുന്നു. കൊടുമണ്‍ ജംഗ്ഷനില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ടെലഫോണ്‍ എക്‌സേഞ്ചിന് സമീപത്ത് നിന്നും തിരിഞ്ഞ് കൊടുമണ്‍ – വള്ളുവയല്‍ – അങ്ങാടിക്കല്‍ റോഡ് വഴിയും ഒറ്റത്തേക്ക്, അങ്ങാടിക്കല്‍ വടക്ക് എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ എസ്എന്‍വിഎച്എസ് കുളത്തിനാല്‍ റോഡ് വഴിയും തിരിഞ്ഞു പോകണമെന്ന് പിഡബ്ല്യൂഡി അസി.എഞ്ചിനിയര്‍ അറിയിച്ചു.

ഇന്റര്‍വ്യൂ മാറ്റിവച്ചു
ജില്ലയിലെ വിവിധ ഗവണ്‍മെന്റ് ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് മുഖേന നിയമനം നടത്തുന്നതിന് ഈ മാസം എട്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ കോവിഡ് സാഹചര്യത്തില്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഗതാഗത നിയന്ത്രണം
പന്തളം-ആറന്മുള റോഡില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ നാളെ (7) മുതല്‍ കുളനടയില്‍ നിന്നും ആറന്മുളയ്ക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ എംസി റോഡില്‍ കുളനട ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിനു സമീപമുള്ള കുളനട-ഉള്ളന്നൂര്‍ അമ്പലം റോഡ് വഴി പൈവഴി ജംഗ്ഷനിലെത്തി പോകേണ്ടതാണെന്ന് പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ജൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനം
കോന്നി താലൂക്ക് ആശുപത്രിയില്‍ എന്‍എച്ച്എം മുഖേന താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഈ മാസം ഒന്‍പതിന് 2 മണിക്ക് ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റവ്യൂവില്‍ പങ്കെടുക്കണം. യോഗ്യതയുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും കോവിഡ് ബ്രിഗേഡിയറായി സേവനം ചെയ്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. എംബിബിഎസിനൊപ്പം കോവിഡ് ബ്രിഗേഡിയറായും പ്രവര്‍ത്തിച്ചവരായിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്റവ്യൂവില്‍ പങ്കെടുക്കണം.

റീല്‍സുകള്‍ ക്ഷണിക്കുന്നു
കുടുംബശ്രീയുടെ നേത്യത്വത്തില്‍ നടത്തുന്ന സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള റീലുകള്‍ ക്ഷണിക്കുന്നു. തയ്യാറാക്കിയ റീലുകള്‍ ഈ മാസം 20ന് വൈകിട്ട് 5ന് മുമ്പായി വാട്‌സപ്പ് മുഖേനയോ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലോ നേരിട്ട് എത്തിക്കണം. 100 എംബി കവിയാത്ത ഒരു മിനിട്ട് ദൈര്‍ഘ്യം മാത്രമുള്ള റീലുകളാണ് മത്സരത്തില്‍ പരിഗണിക്കുന്നത്. ഫോണ്‍ 0473 – 4250244, 0468 – 2221807

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗവും ക്വാളിറ്റി കൺട്രോൾ വിഭാഗവും പന്തളം -മാവേലിക്കര റോഡിൽ പരിശോധന...

0
പന്തളം: പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗവും ക്വാളിറ്റി കൺട്രോൾ വിഭാഗവും പന്തളം...

യാത്രയയപ്പും അവാർഡ് ജേതാക്കളെ ആദരിക്കലും നടത്തി

0
കോന്നി : ഐ സി ഡി എസ് പ്രൊജക്റ്റിലെ അംഗനവാടി പ്രവർത്തകരുടെ...

75 ലക്ഷം നിങ്ങൾക്കോ? ; സ്ത്രീ ശക്തി SS 413 ലോട്ടറി ഫലം പുറത്ത്

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 413 ലോട്ടറിയുടെ...

സംസ്ഥാനത്ത് വർധിച്ചുവരുന്ന ചൂട് ; പാലുത്പാദനത്തിൽ ഇടിവുണ്ടായതായി മിൽമ ചെയർമാൻ

0
തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പാലുത്പാദത്തില്‍...