ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ആറ്റുകാല്‍ അംബാ പുരസ്കാരം ചലച്ചിത്രതാരം മോഹന്‍ലാലിന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ആറ്റുകാല്‍ അംബാ പുരസ്കാരം ചലച്ചിത്രതാരം മോഹന്‍ലാലിന്. പെങ്കാല ഉത്സവങ്ങളുടെ ഭാഗമായി കലാപരിപാടികളുടെ ഉദ്‌ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ഫെബ്രുവരി ഒന്‍പതിന് രാവിലെ 10.50 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം തുടങ്ങുക. തുടര്‍ന്ന് വൈകിട്ട് 6.30 ന് കലാപരിപാടികളുടെ ഉദ്ഘാടനവും നടക്കും. ആറ്റുകാല്‍ പൊങ്കാല ഈ മാസം 17നാണ് നടക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാകും പൊങ്കാലയുണ്ടാകുക. ഭക്തജനങ്ങള്‍ സ്വന്തം വീടുകളില്‍ പൊങ്കാല അര്‍പ്പിക്കണമെന്നും ക്ഷേത്ര ട്രസ്‌റ്റ് ഭാരവാഹികള്‍ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല പരിമിതമായ രീതിയില്‍ നടത്താന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍, ഗതാഗത മന്ത്രി ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ക്ഷേത്രത്തിലെ ആചാരപരമായ എല്ലാ ചടങ്ങുകളും ആള്‍ക്കൂട്ടങ്ങള്‍ക്ക് ഇടവരാതെ കോവിഡ് മാനദണ്ഡം പാലിച്ച്‌ നടത്താനും തീരുമാനിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...