Tuesday, May 7, 2024 4:33 pm

മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം : ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ 42 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി ജി​ല്ല പോ​ലീ​സ് മേ​ധാ​വി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ജി​ല്ല​യി​ല്‍ ക​ഞ്ചാ​വ് ഉ​ള്‍​പ്പെ​ടെ മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം, അ​ന​ധി​കൃ​ത വി​ല്‍​പ​ന, കൈ​മാ​റ്റം എ​ന്നീ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി തു​ട​ങ്ങി. ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ 42 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി ജി​ല്ല പോ​ലീ​സ് മേ​ധാ​വി സ്വ​പ്‌​നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍ അ​റി​യി​ച്ചു. നി​ര​വ​ധി​പേ​ര്‍ അ​റ​സ്റ്റി​ലാ​യി. സ്പെ​ഷ​ല്‍ ഡ്രൈ​വി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി റെ​യ്ഡു​ക​ളും ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ളും തു​ട​രുക​യാ​ണ്. ഒ​പ്പം സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും ഇ​ത്ത​രം കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നു​മു​ള്ള പ്ര​ത്യേ​ക ആ​ക്​​ഷ​ന്‍ ഗ്രൂ​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​വും ന​ട​ന്നു​വ​രു​ന്ന​താ​യും ജി​ല്ല പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 70 റെ​യ്ഡു​ക​ളാ​ണ് ന​ട​ന്ന​ത് 42 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. മു​മ്പ് ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട 40പേ​രെ പ​രി​ശോ​ധി​ച്ചു.

ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ജി​ല്ല​യി​ലെ നോ​ഡ​ല്‍ ഓ​ഫീ​സ​റും നാ​ര്‍​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി​യു​മാ​യ ആ​ര്‍. പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല ആ​ന്‍റി നാ​ര്‍​കോ​ട്ടി​ക് ടീം (​ഡാ​ന്‍​സാ​ഫ്) അം​ഗ​ങ്ങ​ള്‍, ജി​ല്ല ത​ല​ത്തി​ലു​ള്ള ആ​ക്​​ഷ​ന്‍ ഗ്രൂ​പ്പ്‌, സം​ഘ​ടി​ത കു​റ്റ കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ പ്ര​ത്യേ​ക സെ​ല്‍, എ​സ്.​എ​ച്ച്‌.​ഒ​മാ​ര്‍ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് റെ​യ്ഡു​ക​ളും മ​റ്റ് ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു ​വ​രു​ന്ന​ത്.

ജി​ല്ല​യി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ റെ​യ്ഡു​ക​ള്‍ തു​ട​രാ​നും കേ​സു​ക​ള്‍ പ​ര​മാ​വ​ധി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നും എ​ല്ലാ എ​സ്.​എ​ച്ച്‌.​ഒ ​മാ​ര്‍​ക്കും ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ന​ട​പ​ടി​ക​ളും ശ​ക്ത​മാ​യി തു​ട​രു​ന്നു. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​വ​രു​ടെ അ​ന​ധി​കൃ​ത വ​സ്തു​വ​ക​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ക​ണ്ടെ​ത്തി തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കും. മു​ന്‍ കു​റ്റ​വാ​ളി​ക​ള്‍, പ്ര​ത്യേ​കം സം​ശ​യി​ക്കു​ന്ന​വ​ര്‍ എ​ന്ന വി​ഭാ​ഗ​ക്കാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ താ​മ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത്ത​ര​ക്കാ​രെ പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പുള്ളോലി പാലത്തിന്‍റെ സമീപന റോഡ് നവീകരിക്കാത്തത് യാത്രക്കാർക്ക് തലവേദനയാകുന്നു

0
ചെട്ടിമുക്ക്  : പുള്ളോലി പാലത്തിന്‍റെ സമീപന റോഡ് നവീകരിക്കാത്തത് യാത്രക്കാർക്ക് തലവേദനയാകുന്നു....

സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 414 ലോട്ടറി...

സ്കൂട്ടറിൽ നിന്ന് വലിച്ചു താഴെയിട്ടു, കൈ പിടിച്ചു തിരിച്ചു ; തിരുവല്ലയില്‍ ആക്രമണം നേരിട്ട...

0
പത്തനംതിട്ട: സഹോദരിയെ റെയിൽവേ സ്റ്റേഷനിലാക്കി മടങ്ങി വരുന്ന സമയത്താണ് തന്നെ ആക്രമിച്ചതെന്ന്...

കാസർഗോഡ് കാറും ആംബുലൻസും കൂട്ടിയിടിച്ചു : മൂന്ന് മരണം

0
കാസർഗോഡ് : മഞ്ചേശ്വരത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന്...