വാവ സുരേഷിന് സിപിഎം വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാവ സുരേഷിന് സിപിഎം വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ പ്രഖ്യാപിച്ചു.അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാകും പാര്‍ട്ടി വീട് നല്‍കുകയെന്നും മന്ത്രി പറഞ്ഞു. പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിടുന്ന സമയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു. ഈ അവസരത്തിലാണ് മന്ത്രി പാര്‍ട്ടി തീരുമാനം അറിയിച്ചത്.

ജനങ്ങളുടെ പ്രാര്‍ത്ഥന മൂലമാണ് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതെന്ന് വാവ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതരാവസ്ഥയില്‍ ആയിരുന്ന വാവ സുരേഷിന് കഴിഞ്ഞ ദിവസങ്ങളിലാണ് ഓര്‍മ്മശക്തിയും സംസാരശേഷിയും പൂര്‍ണമായി തിരിച്ചുകിട്ടിയത്. ഇത് തന്റെ രണ്ടാം ജന്മമാണെന്നും അവസരോചിതമായ എല്ലാവരുടെയും ഇടപെടല്‍ മൂലം ആണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും വാവ സുരേഷ് പറഞ്ഞു. അതേസമയം അപകടം പറ്റി കിടക്കുമ്പോള്‍ തനിക്കെതിരെ പലരും ക്യാംപെയ്ന്‍ നടത്തിയെന്നും വാവ സുരേഷ് പറഞ്ഞു. ശാസ്ത്രീയമായി പാമ്പ് പിടിക്കുന്നതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ഒരു രീതിയും പൂര്‍ണമായി സുരക്ഷിതമല്ലെന്നും പാമ്പ് പിടിത്തം നിര്‍ത്തുമോ എന്ന ചോദ്യത്തിന് ജീവിതാവസാനം വരെ പാമ്പ് പിടുത്തക്കാരന്‍ ആയിരിക്കാനാണ് ആഗ്രഹമെന്നും വാവ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളാതെ കെടി ജലീൽ

0
മലപ്പുറം: കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ കെടി ജലീൽ....

പ്രമുഖ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ തീയതിയും കാലാവധി തീയതിയും തിരുത്തി കയറ്റുമതിക്ക് ശ്രമം ;...

0
മുംബൈ: മുംബൈയിൽ ഒരു പാക്കേജിംഗ് കേന്ദ്രത്തിൽ പോലീസുമായി ചേർന്ന് സംസ്ഥാന ഭക്ഷ്യ-മരുന്ന്...

സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി

0
ഡൽഹി: സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ദില്ലിയടക്കം രാജ്യത്തെ...

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...