Sunday, May 5, 2024 10:42 pm

വൈഗ കൊലക്കേസില്‍ വിചാരണ നടപടികള്‍ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നാടിനെ ഞെട്ടിച്ച വൈഗ കൊലക്കേസില്‍ വിചാരണ നടപടികള്‍ തുടങ്ങി. അടുത്ത മാസം 9ന് സാക്ഷി വിസ്താരം ആരംഭിക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, കൊച്ചി കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍ വെച്ച്‌ 13 കാരിയായ വൈഗയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിതാവ് സനു മോഹന്‍ അറസ്റ്റിലായ അന്നു മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നാടിനെ നടുക്കിയ കൊലപാതകം നടന്ന് ഒരു വര്‍ഷം തികയാറാകുമ്പോഴാണ് കേസില്‍ വിചാരണയുടെ ഭാഗമായ പ്രാരംഭ നടപടികള്‍ തുടങ്ങിയത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് നടപടികളാരംഭിച്ചത്. പ്രതിക്കെതിരെ കുറ്റം ചുമത്തുന്ന നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ സാക്ഷി വിസ്താരം ഉടന്‍ തുടങ്ങും. മാര്‍ച്ച്‌ 9ന് ഒന്നാം സാക്ഷിയെയും 15 ന് രണ്ടാം സാക്ഷിയെയും വിസ്തരിക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 21നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആലപ്പുഴയിലെ ബന്ധു വീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാനെന്ന് പറഞ്ഞ് മകള്‍ വൈഗയെ പിതാവ് സനുമോഹന്‍ കൊച്ചി കങ്ങരപ്പടിയിലെ ഫ്ലാറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്ന് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം മുട്ടാര്‍ പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാണെന്ന് മനസിലാക്കിയ പ്രതി മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച്‌ മുങ്ങുകയായിരുന്നു.

ഗോവ, കോയമ്പത്തൂര്‍, മൂകാംബിക, എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ സനുമോഹനെ ഏപ്രില്‍ 18 ന് കര്‍ണ്ണാടകയില്‍ നിന്ന് പിടികൂടുകയായിരുന്നു. പിന്നീട് ജൂലൈ 9നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച നൂറില്‍പ്പരം റെക്കോഡുകളും എ‍ഴുപതിലധികം തൊണ്ടിമുതലുകളും അന്വേഷണ സംഘം കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൊലപാതകത്തിനു ശേഷം പ്രതി രക്ഷപ്പെടാനുപയോഗിച്ച കാര്‍, കൊലയ്ക്ക് ശേഷം വൈഗയുടെ ശരീരത്തില്‍ നിന്നു അ‍ഴിച്ചെടുത്ത ആഭരണങ്ങള്‍ പ്രതിയുടെ മൊബൈല്‍ഫോണ്‍ എന്നിവയെല്ലാം കണ്ടെടുക്കാനായത് നിര്‍ണ്ണായക തെളിവുകളായി മാറി

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷനായി സുധാകരൻ തിരികെയെത്തുന്നു ; ചൊവ്വാഴ്ച സ്ഥാനം ഏറ്റെടുക്കും

0
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ മടങ്ങിയെത്തുന്നു. ചൊവ്വാഴ്ച...

പരസ്യ മദ്യപാനം തടഞ്ഞു ; എസ്ഐയെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ച് മദ്യപസംഘം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി പോലീസ് സ്റ്റേഷനിലെ എസ്ഐക്ക് മദ്യപസംഘത്തിൻ്റെ ആക്രമണം. ഇന്ന്...

5,000 രൂപ വരെ റിവാർഡ് സ്വന്തമാക്കാം, കൂടെ ക്യാഷ് ബാക്ക് അവസരങ്ങള്‍ ; വേഗമാകട്ടെ,...

0
കൊച്ചി: ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിൽ. മികച്ച ഡീലുകളും ഓഫറുകളും സ്വന്തമാക്കാനുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

0
പത്തനാപുരം : കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു....