റാന്നി : കിണറു നിര്‍മ്മാണത്തിനിടെ പാറ പൊട്ടിക്കുമ്പോഴുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പെരുനാട് മാടമണ്‍ സ്വദേശി പാലാഴി വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന് കൃഷ്ണകുമാര്‍(ഷിബു-44) ആണ് മരിച്ചത്. അവിവാഹിതന് ആണ്. കക്കുടുമണ്‍ കാഞ്ഞിരക്കാട്ട് വസ്തുവിലെ കിണറ്റില്‍ നിന്നും പാറ പൊട്ടിക്കുന്നതിനിടയിലായിരുന്നു സംഭവം. ഇന്നു മൂന്നു മണിയോടെയാണ് സംഭവം.
യന്ത്ര സഹായത്തോടെ പാറയില്‍ എടുത്ത കുഴിയില്‍ തോട്ട നിറച്ച ശേഷം കരയിലേയ്ക്ക് കയറുന്നതിനിടെ പാറ പൊട്ടിയാണ് അപകടമെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. നാളെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സ്ഥലത്തെത്തിയ പെരുനാട് പോലീസ് സംഭവത്തില്‍ കേസെടുത്തു.