Tuesday, May 7, 2024 12:48 pm

ഗുരുവായൂരില്‍ നിര്‍ത്തി വെച്ചിരുന്ന കുട്ടികളുടെ ചോറൂണ് ഇന്നു മുതല്‍ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍ : മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം തിങ്കളാഴ്ച മുതല്‍ കലാപരിപാടികള്‍ക്കായി തുറന്ന് കൊടുക്കും. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുണ്ടായ സാഹചര്യത്തിലാണ് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം തിങ്കളാഴ്ച മുതല്‍ കലാപരിപാടികള്‍ക്കായി തുറന്നുകൊടുക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്. നിറുത്തിവെച്ചിരുന്ന കുട്ടികളുടെ ചോറൂണ് വഴിപാടും ഇന്ന് മുതല്‍ പുനരാരംഭിക്കും. തിങ്കളാഴ്ച മുതല്‍ കലാപരിപാടികള്‍ക്കായി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം ബുക്ക് ചെയ്യാനും അവസരമുണ്ടാകും. കൊവിഡ് പശ്ചാത്തലത്തില്‍ ജനുവരി 19 മുതലാണ് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം അടച്ചതും ചോറൂണ് നിറുത്തിവെച്ചതും.

ജനുവരി 19 മുതല്‍ ഫെബ്രുവരി 27 വരെ കലാപരിപാടികള്‍ ബുക്ക് ചെയ്തിരുന്നവര്‍ക്ക് മാര്‍ച്ച്‌ 31 നുള്ളില്‍ ഒഴിവുള്ള സ്ലോട്ടുകളില്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം നല്‍കും. വെള്ളിയാഴ്ച രാത്രി ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗത്തില്‍ ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകര്‍ ഐ.എ.എസ്, അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി.മോഹന കൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ സന്നിഹിതരായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രസവകാലത്തെ മാതൃ – ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകൊടി

0
കൊച്ചി : പ്രസവസമയത്തുണ്ടാകുന്ന മാതൃ - ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും...

എം.​ഡി.​എം.​എ​ യു​മാ​യി യു​വാ​വ് അറസ്റ്റിൽ

0
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. മ​ല​പ്പു​റം മ​മ്പാ​ട് പ​റ​മ്പ​ന്‍...

ചികിത്സാ ചെലവ് താങ്ങാനാവുന്നില്ല ; ഡയാലിസിസ് തയ്യാറെടുപ്പിനിടെ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

0
കാൻസാസ്: ഭാര്യയുടെ ചികിത്സാ ചെലവുകൾ താങ്ങാനാവുന്നില്ലെന്ന് ആരോപിച്ച് ചികിത്സയിൽ കഴിഞ്ഞ യുവതിയെ...

‘ഭരണത്തിന്റെ മറവിൽ നടത്തിയത് ഹവാല അടക്കമുള്ള ഇടപാടുകൾ’ ; കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇഡി

0
ന്യൂഡൽഹി : കെജ്‌രിവാളിനെതിരെ ശക്തമായ ആരോപണങ്ങളുമായി ഇഡി. ഭരണത്തിന്റെ മറവിൽ കെജ്‌രിവാൾ...