ഗുരുവായൂരില്‍ നിര്‍ത്തി വെച്ചിരുന്ന കുട്ടികളുടെ ചോറൂണ് ഇന്നു മുതല്‍ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍ : മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം തിങ്കളാഴ്ച മുതല്‍ കലാപരിപാടികള്‍ക്കായി തുറന്ന് കൊടുക്കും. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുണ്ടായ സാഹചര്യത്തിലാണ് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം തിങ്കളാഴ്ച മുതല്‍ കലാപരിപാടികള്‍ക്കായി തുറന്നുകൊടുക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്. നിറുത്തിവെച്ചിരുന്ന കുട്ടികളുടെ ചോറൂണ് വഴിപാടും ഇന്ന് മുതല്‍ പുനരാരംഭിക്കും. തിങ്കളാഴ്ച മുതല്‍ കലാപരിപാടികള്‍ക്കായി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം ബുക്ക് ചെയ്യാനും അവസരമുണ്ടാകും. കൊവിഡ് പശ്ചാത്തലത്തില്‍ ജനുവരി 19 മുതലാണ് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം അടച്ചതും ചോറൂണ് നിറുത്തിവെച്ചതും.

ജനുവരി 19 മുതല്‍ ഫെബ്രുവരി 27 വരെ കലാപരിപാടികള്‍ ബുക്ക് ചെയ്തിരുന്നവര്‍ക്ക് മാര്‍ച്ച്‌ 31 നുള്ളില്‍ ഒഴിവുള്ള സ്ലോട്ടുകളില്‍ പരിപാടി അവതരിപ്പിക്കാന്‍ അവസരം നല്‍കും. വെള്ളിയാഴ്ച രാത്രി ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗത്തില്‍ ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകര്‍ ഐ.എ.എസ്, അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി.മോഹന കൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ സന്നിഹിതരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...