Wednesday, May 22, 2024 8:37 am

മകളുടെ സുഹൃത്തുക്കളെ കൂട്ടിയെത്തി ഭര്‍ത്താവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം : യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോടതി ഉത്തരവിനെത്തുടര്‍ന്ന് വീട്ടിലെത്തിയ ഭാര്യയും മക്കളും അടങ്ങുന്ന സംഘം ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭാര്യ സുനിതയെ പോലീസ് അറസ്റ്റ് ചെയ്തു. പാറശ്ശാല മരിയാപുരം കൊച്ചോട്ടുകോണം കരിക്കിന്‍വിള ഭാഗത്ത് വടക്കെ കുഴിവിള വീട്ടില്‍ ജസ്റ്റസിനെയാണ് (48) ഭാര്യ സുനിതയുടെ നേതൃത്വത്തിലെത്തിയ ആറംഗ സംഘം വെട്ടി പരിക്കേല്പിച്ചത്.

ഇന്നലെ വൈകീട്ട് 3.15 ടെയായിരുന്നു സംഭവം. ജസ്റ്റസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബവഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ കുറേക്കാലമായി ജസ്റ്റസും സുനിതയും പിരിഞ്ഞ് താമസിക്കുകയായിരുന്നു. ജസ്റ്റസുമായി പിണങ്ങി മാറി താമസിക്കുന്ന ഭാര്യ സുനിത, രണ്ട് പെണ്‍മക്കള്‍, മരുമകന്‍ എന്നിവര്‍‌ അടക്കം 11 പേരാണ് പോലീസിന്റെ സാന്നിധ്യത്തില്‍ വീട്ടില്‍ എത്തിയത്.

വീട്ടില്‍ കയറുന്നതിന് കോടതി ഉത്തരവ് ഉണ്ടായതിനാല്‍ പാറശാല പോലീസും ഒപ്പം എത്തുകയായിരുന്നു. ഈ സമയം ജസ്റ്റസ് വീട്ടില്‍ ഇല്ലായിരുന്നു. ഇവര്‍ കയറിയതോടെ പ്രശ്നങ്ങളില്ലാത്തതിനാല്‍ പോലീസുകാര്‍ തിരിച്ച്‌ പോയി. ഭാര്യയും മക്കളും വീടിനുള്ളില്‍ നിന്ന് സാധനങ്ങള്‍ എടുക്കുന്നതിനിടെ മരം വെട്ട് ജോലി കഴിഞ്ഞെത്തിയ ജസ്റ്റസും ഇവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ സംഘത്തില്‍ പെട്ട യുവാക്കള്‍ ജസ്റ്റസിനെ മര്‍ദിച്ച ശേഷം വലിച്ചിഴച്ച്‌ തെങ്ങിന്‍ കുഴിയിലിട്ടു വെട്ടുകയായിരുന്നു.

തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ജസ്റ്റസിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. വിവരമറിഞ്ഞെത്തിയ പാറശാല പോലീസ് വീടിനുള്ളില്‍ നിന്ന് ആറ് യുവാക്കളെ പിടികൂടി. ആക്രമണത്തില്‍ ജസ്റ്റസിന്റെ തലയില്‍ മൂന്നും മുതുകില്‍ രണ്ടും വെട്ടേറ്റു. കാലും തുടയും ഹോക്കി സ്റ്റിക്ക് കൊണ്ട് അടിച്ച്‌ തകര്‍ത്തിട്ടുണ്ട്. മകളുടെ സഹപാഠികളായ വിദ്യാര്‍ത്ഥികളാണ് ഗുണ്ടാസംഘത്തിലുള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലിന രക്തം കുത്തിവച്ച സംഭവം ; നഷ്ടപരിഹാരം പ്രഖ്യാപിച്ചു

0
ലണ്ടൻ: മലിന രക്തം കുത്തിവച്ച സംഭവത്തിലെ ഇരകൾക്ക് നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു പ്രഖ്യാപിച്ച്...

പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ദുരൂഹ മരണം ; ഇറാൻ സൈന്യം അന്വേഷിക്കും

0
ടെഹ്റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം ഇറാൻ സൈന്യം അന്വേഷിക്കുന്നു.കഴിഞ്ഞ ദിവസം...

‘കാണാതായ താക്കോൽ’ ആയുധമാക്കി ബിജെപി ; പുരി ക്ഷേത്രം ബിജെഡിക്ക് കീഴിൽ സുരക്ഷിതമല്ലെന്ന് പ്രധാനമന്ത്രി

0
ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരത്തിന്‍റെ താക്കോൽ കാണാതായ സംഭവം...

മായാ മുരളി വധക്കേസ് ; പ്രതി രഞ്ജിത്ത് അറസ്റ്റിൽ

0
കാട്ടാക്കട: പേരൂർക്കട ഹാർവിപുരം ഭാവനാനിലയത്തിൽ മായാ മുരളിയെ (39) കൊലപ്പെടുത്തിയ കേസിലെ...