‘കാണാതായ താക്കോൽ’ ആയുധമാക്കി ബിജെപി ; പുരി ക്ഷേത്രം ബിജെഡിക്ക് കീഴിൽ സുരക്ഷിതമല്ലെന്ന് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരത്തിന്‍റെ താക്കോൽ കാണാതായ സംഭവം ബിജു ജനതാദളിനെതിരെ ആയുധമാക്കി ബിജെപി. പുരി ക്ഷേത്രം ബിജെഡിക്ക് കീഴിൽ ഒരിക്കലും സുരക്ഷിതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡിഷയിലെ റാലിയിൽ ആരോപിച്ചു. ഇത്രയും അറിവുണ്ടെങ്കിൽ പ്രധാനമന്ത്രി ഇക്കാര്യം അന്വേഷിക്കണമെന്ന് ബിജെഡി തിരിച്ചടിച്ചു. ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ അണിയിക്കാനുള്ള ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് രത്ന ഭണ്ഡാരം. വിശ്വാസികൾക്ക് ഏറെ പരിപാവനമായി കാണുന്ന ഇടം. 1985 ജൂലൈ 14നാണ് രത്നഭണ്ഡാരം അവസാനമായി തുറന്നത്. 2018ൽ ഭണ്ഡാരം തുറന്ന് പരിശോധിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഈ സമയത്താണ് രത്നഭണ്ഡാരം തുറക്കാനുള്ള താക്കോൽ കാണാനില്ലെന്ന വിവരം പുറത്തുവന്നത്. അന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് വഴിവച്ച ഈ സംഭവമാണ് നവീൻ പട്നായിക് സർക്കാരിനെതിരെ പ്രധാനമന്ത്രി ആയുധമാക്കുന്നത്.

താക്കോൽ തമിഴ്നാട്ടിലേക്ക് പോയിരിക്കാമെന്ന ആരോപണത്തിലൂടെ മോദി ലക്ഷ്യമിടുന്നത് നവീൻ പട്നായികിന്റെ വിശ്വസ്തൻ വി കെ പാണ്ഡ്യനെയാണ്. താക്കോൽ കാണാതായതിൽ ജുഡീഷ്യൽ അന്വേഷണം നടത്തിയ നവീൻ പട്നായിക് സർക്കാർ ഇതിന്റെ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നതും മോദി റാലിയിൽ ഉയർത്തിക്കാട്ടുന്നു. ആരോപണം രാഷ്ട്രീയ പ്രേരിതമെന്നാണ് ബിജെഡിയുടെ പ്രതികരണം. താക്കോൽ എവിടെയെന്ന് അറിയാമെങ്കിൽ മോദി അത് കണ്ടെത്തണമെന്ന് വി കെ പാണ്ഡ്യൻ ആവശ്യപ്പെട്ടു.വർഷങ്ങൾ നീണ്ട സഖ്യം വേർപിരിഞ്ഞ് ബിജു ജനതാദളും ബിജെപിയും ഇത്തവണ നേർക്കുനേർ മത്സരിക്കുന്ന ഒഡിഷയിൽ ഇനി രണ്ട് ഘട്ടം കൂടി വോട്ടെടുപ്പ് പൂർത്തിയാകാനുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...

വടശ്ശേരിക്കരയില്‍ വീണ്ടും കാട്ടാന ആക്രമണം : ഉറക്കം നഷ്ടപ്പെട്ട് ജനങ്ങള്‍

0
വടശ്ശേരിക്കര : വടശ്ശേരിക്കരയിലെ കാട്ടാന ഭീതി ഒഴിയുന്നില്ല. കഴിഞ്ഞ  രാത്രിയിലും വടശ്ശേരിക്കരയിലെ ജനവാസമേഖലയില്‍...

നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് അവലോകന...

0
തമിഴ്‌നാട്: നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി...

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...