Thursday, May 23, 2024 11:30 pm

കൈയേറ്റം തടയാൻ കഴിയാത്തത് പ്രതിപക്ഷത്തിന്റ കഴിവുകേട്’ ; കല്ലിടലിനെതിരെ റിട്ട. ജസ്റ്റിസ് കമാൽ പാഷ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ റെയില്‍ സര്‍വ്വേക്കല്ല് സ്ഥാപിക്കുന്നതിന്റെ പേരില്‍ സംസ്ഥാനത്ത് പ്രക്ഷോഭം നടക്കുന്നതിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ റിട്ട.
ജസ്റ്റിസ് കമാല്‍ പാഷ. കെ റെയിലിന്റെ പേരില്‍ ജനങ്ങളുടെ വസ്തു കൈയേറാന്‍ സര്‍ക്കാരിന് അധികാരമില്ല. ഭരണകൂടത്തിന്റെ കൈയേറ്റം തടയാന്‍ കഴിയാതെ വരുന്നത് പ്രതിപക്ഷത്തിന്റ കഴിവുകേടാണെന്ന് അദ്ദേഹം പറഞ്ഞു.

‘നോട്ടിഫൈ ചെയ്യാത്ത ഭൂമിയില്‍ കല്ലിടാന്‍ സര്‍ക്കാരിന് അധികാരമില്ല. കെ റെയില്‍ പഠനം എന്ന പേരില്‍ സര്‍ക്കാര്‍ നാട്ടുകാരുടെ നട്ടെല്ല് തല്ലിയൊടിക്കുകയാണ്. ഭൂമി കൈയേറാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി ചോദ്യം ചെയ്യപ്പെടണം. സുപ്രീം കോടതിയില്‍ ഇത് ചോദ്യം ചെയ്യാന്‍ സാധാരണക്കാരന് സാമ്പത്തികമായി കഴിയുന്നില്ല’ കമാല്‍ പാഷ നിരീക്ഷിച്ചു.

എറണാകുളം മാമലയില്‍ കെ റെയിലിനെതിരെ ഇന്നും നാട്ടുകാര്‍ പ്രതിഷേധിച്ചു. അതിര് അടയാളക്കല്ല് സ്ഥാപിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരുടെ നേര്‍ക്കാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. 32 വര്‍ഷം മുന്‍പ് കൊച്ചി – തേനി ദേശീയപാതയ്ക്കായി പ്രദേശത്ത് സര്‍ക്കാര്‍ അടയാളക്കല്ല് സ്ഥാപിച്ചിരുന്നു. ആ പദ്ധതി ഇതുവരെ പ്രായോഗികമായിട്ടില്ല. കല്ല് സ്ഥാപിച്ചതിനെ തുടര്‍ന്ന് ബാങ്കുകളില്‍ നിന്ന് അടക്കം ജനങ്ങള്‍ക്ക് വായ്പ ലഭിക്കുന്നില്ല. പദ്ധതികള്‍ നടപ്പാക്കാതെ കെ റെയിലിന്റെ കല്ല് കൂടി സ്ഥാപിക്കുന്നതിന് എതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡൽഹിയിലെ 5 കോളജുകൾക്ക് ബോംബ് ഭീഷണി

0
ന്യൂഡൽഹി: ഡൽഹിയിലെ കോളജുകൾക്ക് വീണ്ടും ബോംബ് ഭീഷണി. അഞ്ച് ​കോളജുകൾക്കാണ് ബോംബ്...

ഓൺലൈൻ ടാക്സിയുടെ മറവിൽ നടത്തിയിരുന്നത് മയക്കുമരുന്ന് വിൽപ്പന ; മൂന്ന് പേർ എക്സൈസിന്‍റെ പിടിയിൽ

0
കൊച്ചി: ഓൺലൈൻ ടാക്സിയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന സംഘം എക്സൈസ്...

കൊല്ലത്ത് അന്തര്‍സംസ്ഥാന ബൈക്ക് മോഷണ സംഘം പിടിയില്‍

0
കൊല്ലം : അന്തര്‍സംസ്ഥാന ബൈക്ക് മോഷണ സംഘം പോലീസ് പിടിയില്‍. കൊല്ലം...

ശാസ്ത്രീയ മാലിന്യ പരിപാലനം : കിലയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ കോഴ്സ് ആരംഭിച്ചു

0
തിരുവനന്തപുരം: മാലിന്യമുക്ത നവകേരളം പ്രചരണം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി കിലയുടെ...