അമൃതധാര ഗോശാലയിലേക്ക് പഠന യാത്രയുമായി കോന്നി ഗവ. എല്‍.പി.എസ് സ്കൂൾ

For full experience, Download our mobile application:
Get it on Google Play

ഏഴുമറ്റൂര്‍ : നീണ്ടു വളര്‍ന്ന് വളഞ്ഞ കൊമ്പില്‍ തീയും കൊളുത്തി നിരനിരയായി വരുന്ന വലിയ പശുക്കളെ ബാഹുബലി സിനിമയുടെ രണ്ടാം ഭാഗത്ത് കണ്ടിട്ടുണ്ട്. എന്നാല്‍ അതേ പശുക്കളെ നേരില്‍ കണ്ട ത്രില്ലിലായിരുന്നു കോന്നി ഗവ. എല്‍.പി.എസിലെ നൂറ്റിമുപ്പതോളം കുട്ടികളും അവരുടെ അധ്യാപകരും. എഴുമറ്റൂര്‍ അമൃതധാര ഗോശാലയിലേക്ക് നടത്തിയ പഠന യാത്രയിലാണ് അവര്‍ ബാഹുബലിയിലെ പശു ഇനമായ കാങ്കറേജിനെ നേരിട്ടു കണ്ടത്. കൊമ്പിന്റെ പ്രത്യേകതയാണ് കാങ്കറേജിനെ വ്യത്യസ്ഥമാക്കുന്നത്.

അതു മാത്രമായിരുന്നില്ല കൗതുകങ്ങള്‍. വെച്ചൂര്‍ കുള്ളന്‍, ഗീര്‍, സഹിവാള്‍ തുടങ്ങി ഇന്ത്യയുടെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുളള സംസ്ഥാനങ്ങളിലെ വംശനാശം നേരിട്ടു കൊണ്ടിരിക്കുന്നത് അടക്കമുള്ള നാടന്‍ പശുക്കളെ നേരില്‍ കണ്ടു. അവയുടെ കിടാങ്ങള്‍ക്കൊപ്പം തുള്ളിക്കളിച്ചു. കുട്ടികള്‍ അവരുടെ വീടിന് ചുറ്റുപാടമുള്ള സങ്കര ഇനം പശുക്കളെ മാത്രം കണ്ടു പരിചയച്ചവരാണ്. നാടന്‍ പശുക്കളും സങ്കര ഇനങ്ങളും തമ്മിലുളള വ്യത്യാസം ഗോശാല ഉടമ കൂടിയായ അജയകുമാര്‍ വല്യൂഴത്തില്‍ കുട്ടികള്‍ക്ക് വിവരിച്ചു നല്‍കി. അധ്യാപകര്‍ക്കും അതൊക്കെ പുതിയ അറിവുകളായിരുന്നു. കുട്ടികളില്‍ പലരുടെയും വീടുകളില്‍ പശുക്കളും ആടുകളുമുണ്ട്. എന്നാല്‍, അവയുടെ ഇനമേതെന്നോ നാടനാണോ വിദേശിയാണോ സങ്കര ഇനമാണോ എന്നീ കാര്യങ്ങളൊന്നും അവര്‍ക്ക് അറിയില്ലായിരുന്നു.

നാടന്‍ പശുക്കളുടെ പ്രതിരോധ ശേഷി, പാലിന്റെയും ചാണകത്തിന്റെയും മേന്മ, ഗോമൂത്രത്തിലും ചാണകത്തിലും നിന്നും ഉല്‍പാദിപ്പിക്കുന്ന വളങ്ങള്‍, സാമ്പ്രാണിത്തിരി പോലെയുള്ള മറ്റ് ഉല്‍പ്പന്നങ്ങള്‍, ലേപനങ്ങള്‍ എന്നിവ കണ്ട് കുട്ടികള്‍ക്കൊപ്പം അധ്യാപകരും അത്ഭുപ്പെട്ടു. ജൈവകൃഷിയുടെ പ്രചാരകന്‍ കൂടിയാണ് അജയകുമാര്‍ വല്യുഴത്തില്‍. അതു കൊണ്ടു തന്നെ ജൈവവൈവിധ്യ ബോര്‍ഡിന്റെ പഠന കേന്ദ്രം കൂടിയാക്കി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് അമൃത ധാര ഗോശാല. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും നാടന്‍ പശുക്കളെ കാണാനും ജൈവകൃഷി രീതിയെ കുറിച്ച് അറിയാനും കുട്ടികള്‍ ഇവിടേക്ക് പഠന യാത്ര നടത്തുന്നു.

കോന്നി സ്‌കൂളില്‍ നിന്നും പ്രധാന അധ്യാപിക പി. സുജ, പി.ടി.എ പ്രസിഡന്റ് അഡ്വ. സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ എത്തിയത്. 580 കുട്ടികള്‍ പഠിക്കുന്ന ജില്ലയിലെ തന്നെ ഏറ്റവും വലിയ എല്‍.പി സ്‌കൂളാണ് കോന്നിയിലേത്. ജില്ലയെ അറിയാന്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പഠനയാത്രയുടെ ഭാഗമായിട്ടായിരുന്നു അമൃതധാര ഗോശാലയിലെ സന്ദര്‍ശനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...