കൊറിയര്‍ സ്ഥാപനത്തില്‍ എക്സൈസ് റെയിഡ് ; മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊറിയര്‍ സ്ഥാപനത്തില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ മാരക മയക്കു മരുന്നായ എംഡിഎംഎ കണ്ടെടുത്തു. എറണാകുളം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അന്‍വര്‍ സാദത്ത് പി യും പാര്‍ട്ടിയും ചേരാനല്ലൂര്‍ ഡിറ്റിഡിസി കൊറിയര്‍ സര്‍വ്വീസ് സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് പായ്ക്കറ്റില്‍ വന്ന 2.175 ഗ്രാം എംഡിഎംഎ ഗുളികകള്‍ കണ്ടെത്തിയത്.

എന്‍ഡിപിഎസ് ആക്‌ട് പ്രകാരം കൊറിയര്‍ അയച്ച കോഴിക്കോട് സ്വദേശി ഫൈസി നജീമിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. മഹാരാഷ്ട്ര പൂണെ സ്വദേശി ദീപല്‍ വിവേകിന്റെ പേരിലാണ് പായ്ക്കറ്റ് അയച്ചിട്ടുള്ളത്. ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണ്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. കൊറിയര്‍ സര്‍വീസ് വഴി വന്‍ തോതില്‍ ലഹരി കടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും തുടര്‍പരിശോധനകള്‍ ഉണ്ടാകുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...