Wednesday, May 1, 2024 11:02 am

രുദ്രാക്ഷമാല കാണാതായ സംഭവത്തിലും ശ്രീകോവിലില്‍ അഗ്‌നിബാധയ്ക്കും കാരണം മുന്‍ മേല്‍ശാന്തി ; വിജിലന്‍സ് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂര്‍ : മഹാദേവ ക്ഷേത്രത്തിലെ ഗുരുതര ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തി ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സ്വര്‍ണ രുദ്രാക്ഷമാല കാണാതായ സംഭവത്തിലും ശ്രീകോവിലില്‍ അഗ്‌നിബാധയ്ക്കും കാരണം മുന്‍ മേല്‍ശാന്തി കേശവന്‍ സത്യേഷെന്ന് വിജിലന്‍സ് കണ്ടെത്തല്‍. അഗ്‌നിബാധ സംബന്ധിച്ച വിവരങള്‍ ദേവസ്വംബോര്‍ഡില്‍ നിന്ന് മറച്ചുവെച്ചെന്നും പരിഹാരക്രിയകള്‍ നടത്താതെ ആചാരലംഘനം നടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന 81 മുത്തുകളുള്ള സ്വര്‍ണ രുദ്രാക്ഷ മാല കാണാതായതു സംബന്ധിച്ചായിരുന്നു ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം.

മുന്‍ മേല്‍ശാന്തി കേശവന്‍ സത്യേഷ്, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, ഉപദേശക സമിതി സെക്രട്ടറി ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ക്രമക്കേടുകള്‍ ചൂണ്ടികാട്ടിയാണ് അന്തിമ അന്വേഷണ റിപ്പോര്‍ട്ട്. രുദ്രാക്ഷ മാല മാറ്റി പകരം 72 മുത്തുകളുള്ള മറ്റൊരു മാല വെച്ചത് കേശവന്‍ സത്യേഷാണെന്ന് കണ്ടെത്തിയ വിജിലന്‍സ് ഇയാള്‍ക്കെതിരെ ക്രിമിനല്‍ സിവില്‍ നടപടിസ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു. മാലയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് 2021 ജനുവരി പതിനേഴിന് ശ്രീകോവിലിലുണ്ടായ അഗ്‌നിബാധ സംബന്ധിച്ച വിവരങ്ങള്‍ പുറത്താക്കുന്നത്. തീപ്പിടുത്തത്തില്‍ മൂലബിംബത്തിന് സാരമായ കേടുപാടുകള്‍ ഉണ്ടായി വെളളി പീഠം ഉരുകി.

നെയ്യ്, എണ്ണ, കര്‍പ്പൂരം എന്നിവ ശ്രീകോവിലിനുള്ളില്‍ കുട്ടകളില്‍ കൂട്ടിവെച്ചതാണ് അഗ്‌നിബാധയ്ക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അഗ്‌നിബാധയുടെ വിവരങ്ങള്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ഭക്തജനങ്ങളില്‍ നിന്നു മറച്ചുവെച്ചു. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, ഉപദേശക സമിതി സെക്രട്ടറി ശ്രീകുമാര്‍ എന്നിവരാണ് ഇതിന് ഗൂഡാലോചന നടത്തിയത്. അഗ്‌നിബാധയുണ്ടായാല്‍ ചെയ്യേണ്ട പരിഹാരക്രിയകള്‍ ചെയ്യാതെ അന്ന് തന്നെ ഭക്തജനങ്ങളെ പ്രവേശിപ്പിച്ചത് ഗുരുതര ആചാരലംഘനവും വിശ്വാസികളോടുള്ള വഞ്ചനയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അഗ്‌നിബാധയില്‍ ഉരുകിയ സ്വര്‍ണ പ്രഭയിലെ 3 സ്വര്‍ണ നാഗപത്തികള്‍ ദേവസ്വംബോര്‍ഡിനെ അറിയിക്കാതെ വിളക്കിച്ചേര്‍ത്തതായും അന്വേഷണത്തില്‍ കണ്ടെത്തി. അടിയന്തിരമായി അഷ്ടമംഗല ദേവപ്രശ്‌നം നടത്തണമെന്നാണ് വിജിലന്‍സിന്റെ ശുപാര്‍ശ. അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുടെ ബാങ്ക് അക്കൗണ്ടും ക്ഷേത്ര ഉപദേശക സമിതിയുടെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനവും വരവ് ചെലവ് കണക്കുകളും വിശദമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. തിരുവാഭരണങ്ങള്‍ സംബന്ധിച്ച് കണക്കെടുപ്പ് നടത്തുന്നതില്‍ വീഴ്ച വരുത്തിയ ദേവസ്വം തിരുവാഭരണം കമ്മിഷണര്‍ എസ്.അജിത് കുമാറിനെതിരെയും നടപടിക്ക് പരാമര്‍ശുമുണ്ട്. വിജിലന്‍സ് എസ്.പി പി.ബിജോയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടിങ് മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാർഥിനിയുടെ കൈവിരലിൽ പഴുപ്പ് ബാധിച്ച് ഗുരുതരാവസ്ഥയിൽ

0
കോഴിക്കോട്: വോട്ടർമാരുടെ വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്തത് പ്ലസ് വൺ...

അയിരൂർ പഞ്ചായത്തില്‍ തെരുവുനായ ശല്യം രൂക്ഷം

0
കോഴഞ്ചേരി : അയിരൂർ പഞ്ചായത്ത് 11-ാം വാർഡിലെ വെള്ളിയറ കണിയാൻപടി ഭാഗത്ത്...

മല്ലപ്പള്ളിയില്‍ അയൺ അടപ്പുകൾ മോഷണം പോകുന്നു

0
മല്ലപ്പള്ളി : വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകളിലെ വാൽവുകൾക്ക് മുകളിൽ സ്ഥാപിച്ച...

ആര്യാ രാജേന്ദ്രൻ യുഡിഎഫ്-ബിജെപി ആക്രമണം നേരിടുന്നു, അംഗീകരിക്കാൻ കഴിയില്ല ; വി.ശിവൻ കുട്ടി

0
തിരുവനന്തപുരം: യുഡിഎഫ്-ബിജെപി ആക്രമണമാണ് മേയർ ആര്യാ രാജേന്ദ്രൻ നേരിടുന്നതെന്ന് മന്ത്രി വി.ശിവൻ...