Sunday, April 28, 2024 10:05 am

ചോറ്റാനിക്കരയില്‍ സംഘര്‍ഷം ; സര്‍വ്വേ കുറ്റികള്‍ കുളത്തിലെറിഞ്ഞു – വന്‍ പോലീസ് സന്നാഹം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളം ചോറ്റാനിക്കരയില്‍ കെ – റെയില്‍ സര്‍വ്വേക്ക് എതിരെ വീണ്ടും പ്രതിഷേധം. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിരടയാള കല്ലുകള്‍ പിഴുതുമാറ്റി കുളത്തിലെറിഞ്ഞു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് എത്തിയിട്ടുള്ളത്. ഒരു കാരണവശാലും അതിരടയാള കല്ല് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. കെ – റെയിൽ കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥരെത്തിയാല്‍ തടയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് വലിയ സംഘര്‍ഷമുണ്ടായതോടെ കല്ല് സ്ഥാപിക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ഉദ്യോഗസ്ഥരെത്തുമെന്ന് വ്യക്തമാക്കിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി സംഘടിച്ചത്. ഇരുനൂറോളം പേരാണ് സ്ഥലത്ത് സംഘടിച്ചിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാമ്പഴ വിപണി സുലഭം ; പക്ഷേ ശ്രദ്ധിച്ചു വാങ്ങണം

0
കോന്നി :  മാമ്പഴങ്ങളുമായി വിപണി സുലഭം. പക്ഷേ ശ്രദ്ധിച്ചു വാങ്ങണം. പാകമാകാത്ത...

ദു​രി​താ​ശ്വാ​സ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ൽ ക​ർ​ണാ​ട​ക​യോ​ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നീ​തി കാ​ണി​ച്ചു – ഡി.​കെ. ശി​വ​കു​മാ​ർ

0
ബം​​ഗ​ളൂ​രു: വ​ര​ൾ​ച്ച ദു​രി​താ​ശ്വാ​സ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ൽ ക​ർ​ണാ​ട​ക​യോ​ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നീ​തി കാ​ണി​ച്ചെ​ന്ന്...

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

0
പത്തനംതിട്ട: നീണ്ട ഇടവേളയ്ക്കു ശേഷം സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു. പ്രതിദിനം...

പൂത്തുലഞ്ഞ് സൂര്യകാന്തിപ്പാടം ; ഏനാത്ത് പാടത്തിലേക്ക് സഞ്ചാരികളുടെ പ്രവാഹം

0
അടൂർ : ഏനാത്ത് പാലത്തിന് സമീപത്തെ പാടത്തേക്ക് സഞ്ചാരികളെത്തുകയാണ്.  പത്തനംതിട്ട, കൊല്ലം,...