കോന്നി : മാമ്പഴങ്ങളുമായി വിപണി സുലഭം. പക്ഷേ ശ്രദ്ധിച്ചു വാങ്ങണം. പാകമാകാത്ത മാങ്ങ കൃത്രിമമായി പഴുപ്പിച്ചെടുത്താണ് പലരും വില്‍ക്കുന്നത്. കേരളത്തിൽ സീസണല്ലാത്തതിനാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് ഇവിടേക്ക് മാമ്പഴം എത്തുന്നത്. ചൂടുകാലമായതിനാൽ കേരളത്തിൽ മാവുകൾ ശരിയായി പൂക്കുന്നില്ല. വീടുകളിൽ നിന്ന് മൊത്തത്തിൽ വാങ്ങുന്ന മാങ്ങകളിൽ വിളവെത്താത്തവയും ധാരാളം ഉണ്ടാകും. ഇവ പ്രത്യേക രീതിയിൽ പഴുപ്പിച്ചാണ് വിൽക്കുന്നത്. കാൽസ്യം കാർബൈഡാണ് സാധാരണയായി മാങ്ങാ പഴുപ്പിക്കാനായി ഉപയോഗിക്കുന്നത്.
ഇതിന്റെ ഉപയോഗവും വിതരണവും 2011 ൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യ നിരോധിച്ചതാണെങ്കിലും ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. പഴുപ്പിക്കാനായി കാൽസ്യം കാർബൈഡ് അടങ്ങിയ ചെറിയ പായ്ക്കുകൾ മാങ്ങയോടൊപ്പം വെയ്ക്കും. ഈ രാസവസ്തു ഈർപ്പവുമായി സമ്പർക്കം പുലർത്തുമ്പോൾ അസെറ്റിലിൻ വാതകം ഉല്പാദിപ്പിക്കപ്പെടുന്നു. സാധാരണ രീതിയിൽ മാങ്ങാ പഴുക്കുന്ന പ്രക്രിയയിൽ വരുന്ന എഥിലീൻ വാതകത്തിന് സമാനമാണ് ഇതെന്ന് പറയപ്പെടുന്നു. കാൽസ്യം കാർബൈഡിന് പുറമെ എഥിലീൻ പൗഡർ പോലുള്ള നിരവധി രാസവസ്തുക്കളും മാമ്പഴം കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033