Tuesday, April 30, 2024 8:07 pm

മുല്ലപ്പെരിയാർ സുരക്ഷിതമല്ല – മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കണം ; കേരളം സുപ്രീം കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി : മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സുപ്രീം കോടതിയിൽ അന്തിമ വാദം. അണക്കെട്ട് സുരക്ഷിതമല്ലെന്നും തമിഴ്നാടിന് വെള്ളം നൽകുന്നതിൽ അല്ല, അണക്കെട്ടിന്റെ സുരക്ഷിതത്വത്തിലാണ് തർക്കമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെയും കേരളത്തിലെയും സാങ്കേതിക അംഗങ്ങൾ ഉൾപ്പെടുന്ന സമിതിയാണ് ഉണ്ടാക്കേണ്ടതെന്ന് കേരളം അഭ്യർത്ഥിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിൽ അന്താരാഷ്ട്ര വിദഗ്ധരെ ഉൾപ്പെടുത്തി സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം കോടതിയിൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കേരളം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ കുറ്റപ്പെടുത്തുന്നു. ഇതിന് പിന്നാലെയാണ് മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവും കേരളം ഉയർത്തുന്നത്.

എന്നാൽ അന്താരാഷ്ട്ര വിദഗ്ധരുടെ പഠനം ആവശ്യമില്ലെന്ന് തമിഴ്നാട് ഇന്ന് കോടിയിൽ വാദിച്ചു. കേരളത്തിന്റെ ആവശ്യം തള്ളണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സത്യവാങ് മൂലവും നൽകി. അണക്കെട്ടിന്റെ റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ചോർച്ച അടക്കമുള്ള വിഷയങ്ങളിൽ നൽകിയിരിക്കുന്ന ഹർജികളാണ് കോടതി പരിഗണിക്കുന്നത്. കേസിൽ കക്ഷി ചേരാൻ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നൽകിയ അപേക്ഷയും സുപ്രീം കോടതിക്ക് മുൻപിൽ ഉണ്ട്. ജസ്റ്റിസ് എ എം ഖാൻവിൽക്കർ ഉൾപ്പെടുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം ; ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച...

0
തൃശ്ശൂര്‍: ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് പിന്‍വലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍...

ടി20 ലോകകപ്പ് : ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും

0
ന്യൂഡല്‍ഹി: ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും. എയ്ഡന്‍...

കോന്നി ആമകുന്ന് സെന്റ്ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാൾ കൊടിയേറി

0
കോന്നി : ആമകുന്ന് സെന്റ്ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിന് കൊടിയേറി....

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പത്തനംതിട്ട ജില്ലയിലെ...