ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുന്ന സമരവുമായി മുന്നോട്ട് പേകണമോ എന്ന് ബസുടമകള്‍ ചിന്തിക്കണo : ഗതാഗത മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുന്ന സമരവുമായി മുന്നോട്ട് പേകണമോ എന്ന് ബസുടമകള്‍ ചിന്തിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പണിമുടക്കിയാല്‍ കെ എസ് ആർ ടി സി കൂടുതല്‍ സര്‍വീസ് നടത്തുമെന്നും ഇതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഓട്ടോ, ടാക്‌സി , ബസ് എന്നിവയ്ക്ക് ഒരുമിച്ച്‌ നിരക്ക് വര്‍ധന നടപ്പാക്കും. സമ്മര്‍ദ്ദ തന്ത്രത്തിലാക്കി കാര്യം നേടിയെടുക്കാമെന്ന് ബസ് ഉടമകള്‍ ചിന്തിക്കേണ്ടെന്നും സമരം ചെയ്തത് കൊണ്ടോ ചെയ്യാത്തത് കൊണ്ടോ നിരക്ക് വര്‍ധന പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിശദമായ പരിശോധന നടക്കുന്നുണ്ടെന്നും അതിനു ശേഷം പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന് വയനാട്...

0
കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...