Friday, May 3, 2024 9:45 pm

ലഹരി ഇടപാടിന് പ്രത്യേക ടീം രൂപീകരിച്ച്‌ അദൃശ്യനായി മയക്കുമരുന്ന് കച്ചവടം പൊടിപൊടിച്ചിരുന്നത് ബി.ടെക് വിദ്യാര്‍ത്ഥി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലഹരി ഇടപാടിന് പ്രത്യേക ടീം രൂപീകരിച്ച്‌ അദൃശ്യനായി മയക്കുമരുന്ന് കച്ചവടം പൊടിപൊടിച്ചിരുന്നത് ബി.ടെക് വിദ്യാര്‍ത്ഥി. പ്രത്യേക എക്സൈസ് സംഘം മാസങ്ങളോളം പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ സ്ലീപ്പര്‍ സെല്ലുകളാക്കി മാറ്റിയ സൈബര്‍ വിദഗ്ദ്ധന്‍ കൂടിയായ ആലപ്പുഴ അരൂര്‍ പള്ളിക്കടവില്‍പറമ്പില്‍ വീട്ടില്‍ ഹരികൃഷ്ണന്‍ (24) പിടിയിലായത്. വൈറ്റില ചളിക്കവട്ടം കുഴുവേലി ക്ഷേത്രത്തിന് സമീപം അന്വേഷണ സംഘം ഇയാളെ വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മയക്കുമരുന്ന് ലഹരിയിലായിരുന്ന ഇയാള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച്‌ ‘നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് ടീം’ എന്ന് പേരില്‍ സംഘമുണ്ടാക്കിയായിരുന്നു ഇടപാട്.

നേരിട്ട് വില്പനയ്ക്കിറങ്ങാതെ ലഹരിപ്പൊതികള്‍ വഴിയരികിലുള്‍പ്പെടെ സുരക്ഷിതമായി വച്ച്‌ സംഘാംഗങ്ങള്‍ക്ക് ലോക്കേഷന്‍ അയച്ചുനല്‍കിയാണ് ഇടപാട് നടത്തിയിരുന്നത്. ടെലിഗ്രാം ആപ്പ് വഴിയായിരുന്നു ആശയവിനിമയം. രാത്രി ഏഴ് മുതല്‍ പത്തുവരെയാണ് കറക്കം. ‘പണി ഡ്രോപ്പ്ഡ്’ എന്ന കോഡാണ് മയക്കുമരുന്ന് പൊതികള്‍ വച്ചിട്ടുണ്ടെന്നതിന് ഉപയോഗിച്ചിരുന്നത്. പൊതികള്‍ എടുത്താല്‍ ‘ടാസ്‌ക് കംപ്ലീറ്റഡ്’ എന്ന് മെസേജ് അയക്കണം. അടുത്തിടെ മയക്കുമരുന്നുമായി പിടിയിലായ യുവാക്കള്‍ നല്‍കിയ വിവരമാണ് ഹരികൃഷ്ണനിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.

ഒരു ഗ്രാം എം.ഡി.എം.എ വില്പന നടത്തിയാല്‍ വിതരണക്കാരന് 1000 രൂപ കമ്മിഷന്‍ നല്‍കിയിരുന്നു. ഹോസ്റ്റലുകളില്‍ താമസിക്കുന്ന യുവാക്കളെയാണ് ലക്ഷ്യം വച്ചിരുന്നത്. എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സജീവ് കുമാര്‍ , അസി.ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ രാം പ്രസാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ സത്യ നാരായണന്‍ ഇ.എസ്, രമേശന്‍ കെ.കെ, സിറ്റി മെട്രോ ഷാഡോയിലെ എന്‍.ഡി ടോമി, എന്‍.ജി അജിത് കുമാര്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിതീഷ്, വിമല്‍ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പരാതി നൽകിയിട്ടും രേവണ്ണയ്ക്കുവേണ്ടി മോദി വോട്ടുതേടി : രാഹുല്‍ ഗാന്ധി

0
നൃൂഡൽഹി : പ്രജ്വൽ രേവണ്ണ നാനൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചത് മോദിക്കറിയാമെന്ന് രാഹുല്‍...

ചെങ്ങരൂർ പള്ളി പെരുന്നാളിന് കൊടിയേറി

0
ചെങ്ങരൂർ: സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ 143-ാമത്...

വർക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാതായി ; തിരച്ചിൽ ഊർജിതം

0
തിരുവനന്തപുരം : വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാതായി. വർക്കല...

യുവാവിനെ ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായെന്ന് പരാതി

0
അബുദാബി : ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമിലിനെ (28) അബുദാബിയിൽ...