സില്‍വര്‍ലൈന്‍ അലൈന്‍മെന്റുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നു : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സില്‍വര്‍ലൈന്‍ അലൈന്‍മെന്റുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുളക്കുഴയിലെ അലെയ്‌മെന്റില്‍ രണ്ട് കിലോമീറ്റര്‍ മാറ്റം വരുത്തി. അലെയ്‌മെന്റ് രണ്ട് കിലോമീറ്റര്‍ ഇടത്തോട്ട് മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇതിന് തെളിവായി പുതിയ മാപ്പും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുറത്തുവിട്ടു. 2021 ഡിസംബര്‍ 20ന് വെബ്‌സൈറ്റില്‍ കൊടുത്ത കെ.റെയില്‍ മാപ്പിലെ അലൈന്‍മെന്റില്‍ നിന്ന് 1956 മീറ്ററോളം മാറിയിട്ടുണ്ട്. ഈ മാറ്റത്തിലൂടെ ആര്‍ക്കെല്ലാം ഗുണവും ദോഷവും ഉണ്ടാകുമെന്ന് അധികൃതര്‍ വിശദീകരിക്കണം. അല്ലെങ്കില്‍ തന്റെ ആക്ഷേപം ശരിയെന്നാണ് മനസിലാക്കേണ്ടത്.

സജി ചെറിയാന് ഇക്കാര്യത്തില്‍ എന്തോ താല്‍പര്യമുണ്ട്. അതുകൊണ്ടാണ് ഇതില്‍ കയറിപ്പിടിച്ചത് . രണ്ട് കിലോമീറ്റര്‍ വ്യത്യാസം വന്നത് എന്തുകൊണ്ട് നാട്ടുകാരോട് പറഞ്ഞില്ല. സജി ചെറിയാന്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. ഇതുപോലെ പലയിടത്തും അലൈമെന്റ് മാറ്റിയെന്നാണ് അറിവെന്നും അദ്ദേഹം പറഞ്ഞു. മുളക്കുഴയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ആദ്യം മറുപടി പറയട്ടെ അപ്പോള്‍ പുതിയ തെളിവുകള്‍ പുറത്തുവിടുമെന്നും തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ പറഞ്ഞതായി സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇന്നലെയാണ് മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ രംഗത്തെത്തിയത്.

മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ വേണ്ടി ചെങ്ങന്നൂരില്‍ കെ – റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം. എന്നാല്‍ എല്ലാ ആരോപണങ്ങളെയും മന്ത്രി സജി ചെറിയാന്‍ തള്ളിക്കളഞ്ഞു. അലൈന്‍മെന്റ് തീരുമാനിക്കുന്നത് താനല്ലെന്നും ഇനി മാറ്റുകയാണെങ്കില്‍ തന്നെ വീട് വിട്ടു നല്‍കാന്‍ തയ്യാറാണെന്നും സജി ചെറിയാന്‍ പറഞ്ഞു. വീട് കരുണ പാലിയേറ്റീവ് സൊസൈറ്റിക്കായി വിട്ട് നല്‍കാന്‍ നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും സജി ചെറിയാന്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ്-യുജി 2024 ചോദ്യപേപ്പർ ചോർച്ച : ‘സൂത്രധാരനെതിരെ തെളിവുകളില്ല’ ; സിബിഐ ക്ലീൻ ചിറ്റ്

0
ന്യൂഡൽഹി : 2024-ലെ നീറ്റ്-യുജി (NEET-UG) പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട...

വീഡിയോ വഴി പറയാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്കൂ ; മോദിയെ വിമർശിച്ച് ...

0
ന്യൂഡൽഹി : പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ...

‘ഹാപ്പി ലോങ് ലൈഫ്’ വെട്ടി സര്‍ക്കാര്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന സൗജന്യയാത്ര 'ഹാപ്പി...

നീറ്റ് ചോദ്യപേപ്പർ ചോർച്ച : ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും ; റോജി...

0
കൊച്ചി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി...