Thursday, May 2, 2024 9:10 pm

നേവിയിൽ സുവർണാവസരം ; 2500 ഒഴിവുകൾ

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇന്ത്യൻ നേവിയിൽ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകളിൽ ഉടൻ വിജ്ഞാപനമാകും. സെയ്‌ലേഴ്‌സ് ഫോർ സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്‌എസ്‌ആർ), സെയ്‌ലേഴ്‌സ് ഫോർ ആർട്ടിഫൈസർ അപ്രന്റിസ് (എഎ) എന്നിവയിൽ ആഗസ്റ്റ് 2022 ബാച്ചുകളിലേക്കാണ് ഉടൻ വിജ്ഞാപനമിറങ്ങുന്നത്. അവിവാഹിതരായ പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതിയാകും. 2500 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മാർച്ച് 29 മുതൽ ഏപ്രിൽ 5 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

ആർട്ടിഫൈസർ അപ്രന്റിസ് (എഎ) (500 ഒഴിവ്): 60% മാർക്കോടെ മാത്‌സും ഫിസിക്‌സും പഠിച്ച് പ്ലസ്‌ ടു ജയം. കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം. സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്‌എസ്‌ആർ) (2000 ഒഴിവ്): ഫിസിക്‌സും മാത്‌സും പഠിച്ച് പ്ലസ്‌ ടു ജയം. ബയോളജി/കെമിസ്‌ട്രി /കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം. 2002 ആഗസ്റ്റ് ഒന്നിനും 2005 ജൂലൈ 31നും മധ്യേ ജനിച്ചവരാണ് അപേക്ഷിക്കേണ്ടത്. ശാരീരിക യോഗ്യത: ഉയരം: കുറഞ്ഞത് 157 സെ.മീ., തൂക്കവും നെഞ്ചളവും: ആനുപാതികം. നെഞ്ചളവ്: കുറഞ്ഞത് അഞ്ചു സെ.മീ.

പരിശീലനസമയത്തു 14,600 രൂപയാണ് സ്റ്റൈപൻഡായി ലഭിക്കുന്നത്. ഇതു വിജയകരമായി പൂർത്തിയാക്കിയാൽ 21,700 – 69,100 രൂപ സ്കെയിലിൽ നിയമനം ലഭിക്കും. പ്രമോഷൻ ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങളും കിട്ടും. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. ശാരീരികക്ഷമതാ പരീക്ഷയിൽ ഏഴു മിനിറ്റിൽ 1.6 കി.മീ ഓടണം, 20 സ്‌ക്വാറ്റ്സ്, 10 പുഷ് അപ്സ് എന്നീ ഇനങ്ങളും ചെയ്യണം.‌ 2022 ഓഗസ്റ്റിൽ ഐഎൻഎസ് ചിൽകയിൽ പരിശീലനം തുടങ്ങും. എസ്എസ്ആർ വിഭാഗത്തിൽ 22 ആഴ്ചയും എഎ വിഭാഗത്തിൽ 9 ആഴ്ചയുമാണ് പരിശീലനം. ഇതു പൂർത്തിയാക്കിയാൽ എസ്എസ്ആർ വിഭാഗത്തിൽ 15 വർഷവും എഎ വിഭാഗത്തിൽ 20 വർഷവും പ്രാഥമിക നിയമനം ലഭിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപം പ്രവർത്തിച്ചിരുന്ന പോലീസ് കൺട്രോൾ റൂമിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു

0
ആലപ്പുഴ: ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപം പ്രവർത്തിച്ചിരുന്ന പോലീസ് കൺട്രോൾ റൂമിന്റെ പ്രവർത്തനം...

അമേഠി,റായ്ബറേലി സീറ്റ് ; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

0
ന്യൂഡല്‍ഹി: അമേഠിയിലെയും റായ്ബറേലിയിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി...

മലമുകളിലെ നെൽകൃഷിക്ക് നൂറ് മേനി വിളവ്

0
റാന്നി: റാന്നി പെരുനാട് കൃഷിഭവൻ പരിധിയിൽ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ച നെൽകൃഷിക്ക്...

തൃശൂരും മാവേലിക്കരയും ജയം ഉറപ്പ് ; സി.പി.ഐ നിര്‍വാഹകസമിതി വിലയിരുത്തല്‍

0
തിരുവനന്തപുരം :തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രണ്ടുസീറ്റ് ഉറപ്പെന്ന് സി.പി.ഐ നിര്‍വാഹകസമിതി വിലയിരുത്തല്‍. തൃശൂരും...