Sunday, April 28, 2024 1:19 pm

‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി നടത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങല്‍ : സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതി കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തും കോട്ടാങ്ങൽ കൃഷി വകുപ്പും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടത്തി. എല്ലാ വീടുകളിലും കാർഷിക സംസ്കാരം വളർത്തി വിഷരഹിതമായ പച്ചക്കറി ഉല്പാദിപ്പിക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വിത്ത് വണ്ടി വായ്പൂര്, കുളത്തൂർ മൂഴി, കോട്ടാങ്ങൽ , ചുങ്കപ്പാറ, കാടി ക്കാവ് , പഞ്ചായത്ത് പടി, എന്നീ സ്ഥലങ്ങളിൽ എത്തി വിത്ത് വിതരണം നടത്തി.

എല്ലാ വാർഡിലും വാർഡ് വികസന സമിതി രൂപീകരിച്ച് വിത്ത് വിതരണം നടത്തി. വിത്ത് വണ്ടിയുടെ യാത്ര കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീലാബീവി, അംഗങ്ങളായ ദീപ്തി ദാമോദരൻ, കെ.ആര്‍ കരുണാകരൻ ,സി.ആര്‍ വിജയമ്മ , അമ്മിണി രാജപ്പൻ , കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജിജിമോൾ , കൃഷി ആഫീസർ ജെറീന, അസിസ്റ്റന്റ് റാണി, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അന്യസംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ മലയാളി യുവാവ് അറസ്റ്റിൽ

0
ആലപ്പുഴ: ഹരിപ്പാട് അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി അറസ്റ്റിൽ. ഹരിപ്പാട്...

ഹോക്കി പരിശീലനക്യാമ്പിന് തടിയൂർ എൻ.എസ്.എസ്. സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങി

0
തടിയൂർ : ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ ഹോക്കി അസോസിയേഷനും ചേർന്നുനടത്തുന്ന...

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല ; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി...

0
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സാമാന്യം നല്ല പോളിങ് ശതമാനം തന്നെയാണ് ഉള്ളതെന്ന്...

മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകൾക്കായി തുടങ്ങിവെച്ച ശുദ്ധജലവിതരണ പദ്ധതി വൈകുന്നു

0
മല്ലപ്പള്ളി : മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകൾക്കായി തുടങ്ങിവെച്ച ശുദ്ധജലവിതരണ പദ്ധതി...