25.1 C
Pathanāmthitta
Monday, March 27, 2023 9:58 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി നടത്തി

കോട്ടാങ്ങല്‍ : സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതി കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തും കോട്ടാങ്ങൽ കൃഷി വകുപ്പും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടത്തി. എല്ലാ വീടുകളിലും കാർഷിക സംസ്കാരം വളർത്തി വിഷരഹിതമായ പച്ചക്കറി ഉല്പാദിപ്പിക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വിത്ത് വണ്ടി വായ്പൂര്, കുളത്തൂർ മൂഴി, കോട്ടാങ്ങൽ , ചുങ്കപ്പാറ, കാടി ക്കാവ് , പഞ്ചായത്ത് പടി, എന്നീ സ്ഥലങ്ങളിൽ എത്തി വിത്ത് വിതരണം നടത്തി.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

എല്ലാ വാർഡിലും വാർഡ് വികസന സമിതി രൂപീകരിച്ച് വിത്ത് വിതരണം നടത്തി. വിത്ത് വണ്ടിയുടെ യാത്ര കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീലാബീവി, അംഗങ്ങളായ ദീപ്തി ദാമോദരൻ, കെ.ആര്‍ കരുണാകരൻ ,സി.ആര്‍ വിജയമ്മ , അമ്മിണി രാജപ്പൻ , കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജിജിമോൾ , കൃഷി ആഫീസർ ജെറീന, അസിസ്റ്റന്റ് റാണി, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുഞ്ഞു.

self
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow