Tuesday, May 14, 2024 2:54 pm

കേരളത്തില്‍ അഞ്ചു ദിവസം കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുനമര്ദ്ദ പാത്തി, കിഴക്ക് – പടിഞ്ഞാറന് കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തില്‍ കേരളത്തില്‍ അഞ്ചു ദിവസം കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന് തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്ധിപ്പിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കുട്ടികള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നില്ക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും വേണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിദ്ധാര്‍ത്ഥന്റെ മരണം ; പ്രതികളുടെ ജാമ്യാപേക്ഷയില്‍ അമ്മയെയും കക്ഷി ചേര്‍ത്ത് ഹൈക്കോടതി

0
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിലെ 15 പ്രതികളുടെ ജാമ്യാപേക്ഷയില്‍...

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ കാട്ടുതീ പടർന്ന സാഹചര്യത്തിൽ ആയിരങ്ങളെ ഒഴിപ്പിച്ചു

0
ബ്രിട്ടീഷ് കൊളംബിയ : കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ കാട്ടുതീ പടർന്ന സാഹചര്യത്തിൽ...

മില്‍മയില്‍ സമരം ; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ പാല്‍ വിതരണം തടസപ്പെട്ടേക്കും

0
തിരുവനന്തപുരം : മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ജീവനക്കാര്‍ സമരം...

രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസം പാസായി ; പ്രസിഡന്‍റ് സിപിഐഎം വിട്ടു

0
ആലപ്പുഴ : കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസിനൊപ്പം...