സില്‍വര്‍ സംവാദത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കെ – റെയില്‍ അധികൃതരാണെന്ന് കോടിയേരി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട സംവാദത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കെ – റെയില്‍ അധികൃതരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ കെ – റെയില്‍ അധികൃതരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സ്വാഭാവികമായും നടപടിക്രമങ്ങളും ചര്‍ച്ചകളും തീരുമാനിക്കുന്നത് അവരാകുമെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാര്‍ ക്ഷണിച്ചില്ലെന്ന അലോക് വര്‍മയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു കോടിയേരി.

എടക്കാട് കെ – റെയില്‍ സര്‍വേക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഎമ്മിന് പങ്കില്ല. സിപിഎമ്മുകാര്‍ ആരെയും തല്ലിയിട്ടില്ല. തല്ലുകൊള്ളാനുള്ള സാഹചര്യം കോണ്‍ഗ്രസുകാരും ബിജെപിക്കാരുമുണ്ടാക്കരുതെന്നും കോടിയേരി പറഞ്ഞു.
സര്‍വേ തടഞ്ഞ ആരേയും സിപിഎമ്മുകാര്‍ തല്ലിയിട്ടില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും അറിയിച്ചു. മനുപ്പൂര്‍വം പ്രശ്‌നമുണ്ടാക്കാനെത്തിയവര്‍ക്ക് പിന്തിരിയേണ്ടി വന്നിട്ടുണ്ട്. നടാല്‍ ഭാഗത്ത് സര്‍വേ ശാന്തമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. ഭൂമി പോകുന്ന ആര്‍ക്കും പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....