രാജസ്ഥാനിൽ 35 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; മൃതദേഹം കിണറ്റിൽ വലിച്ചെറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാൻ : രാജസ്ഥാനിലെ ദൗസയിൽ 35 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ജയ്പൂരിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തുകയും മൃതദേഹം കിണറ്റിൽ തള്ളുകയും ചെയ്തു. സംഭവത്തിൽ 4 പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് യുവതി ജയ്പൂരിൽ നിന്ന് ദൗസയിലേക്ക് ബസിൽ കയറിയത്. ബസിൽ നിന്ന് ഇറങ്ങി മാതാപിതാക്കളുടെ വീട്ടിലേക്ക് നടക്കുമ്പോൾ പ്രതികൾ കാറിൽ എത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കൂട്ടബലാത്സംഗത്തിന് ഇരയായി. ശേഷം സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കിണറ്റിലേക്ക് വലിച്ചെറിഞ്ഞു.

സംഭവത്തിന് പിന്നാലെ ഗ്രാമീണരും കുടുംബങ്ങളും സാമ്പത്തിക പാക്കേജ് ഉൾപ്പെടെ നിരവധി ആവശ്യങ്ങൾക്കായി രംഗത്തിറങ്ങുകയും പ്രകടനം നടത്തുകയും ചെയ്തു. മൃതദേഹം ഏറ്റുവാങ്ങാനും വിസമ്മതിച്ചു. കൂട്ടബലാത്സംഗ കേസിലും കൊലപാതകത്തിലും മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രംഗത്തെത്തി. സംസ്ഥാനത്ത് ഓരോ ദിവസവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉയർന്നുവരുന്നുണ്ടെന്ന് സതീഷ് പൂനിയ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...