Thursday, May 9, 2024 6:12 am

ഭര്‍ത്താവ് പക്ഷാഘാതം വന്ന് തളര്‍ന്ന്കിടപ്പിലായ കുടുംബത്തിന്റെ വീട് ലേലത്തില്‍ വെച്ച്‌ ബാങ്ക്

For full experience, Download our mobile application:
Get it on Google Play

കഴക്കൂട്ടം : ഭര്‍ത്താവ് പക്ഷാഘാതം വന്ന് തളര്‍ന്ന് കിടപ്പിലായ കുടുംബത്തിന്റെ വീട് ലേലത്തില്‍ വെച്ച്‌ ബാങ്ക്. ആകെയുള്ള മൂന്നര സെന്റും വീടും ബാങ്ക് ലേലത്തില്‍ വച്ചതോടെ മൂന്നുമക്കളെയും ഭര്‍ത്താവിനെയും കൂട്ടി തെരുവില്‍ ഇറങ്ങേണ്ട അവസ്ഥയിലായ വീട്ടമ്മയ്ക്ക് തുണയായി മന്ത്രി വി.എന്‍ വാസവന്‍ എത്തി. മത്സ്യത്തൊഴിലാളിയുടെ വീട് ജപ്തി നടപടി നിര്‍ത്തിവയ്ക്കാനാണ് കാര്‍ഷിക ഗ്രാമ വികസന ബാങ്കിന് മന്ത്രി നിര്‍ദ്ദേശം നല്‍കിയതോടെ ഈ കുടുുബത്തിന്റെ ദുരിതത്തിന് താല്‍ക്കാലിക പരിഹാരമായി. മത്സ്യത്തൊഴിലാളിയായ കഠിനംകുളം ശാന്തിപുരം ആകര്‍ഷ ഭവനില്‍ തോമസ് പനിഅടിമയുടെ ഭാര്യ ആരോഗ്യ മേരിയുടെ കുടുംബത്തിനാണ് മന്ത്രിയുടെ ഇടപെടലില്‍ താത്കാലികാശ്വാസമായത്.

വീടു വയ്ക്കാന്‍ വാങ്ങിയ കടം വീട്ടാനായി ഗ്രാമവികസന ബാങ്കിന്റെ കഴക്കൂട്ടം ശാഖയില്‍ നിന്നാണ് ആകെയുള്ള മൂന്നര സെന്റ് പണയം വച്ച്‌ രണ്ടരലക്ഷം രൂപ എടുത്തത്. അതില്‍ ഒന്നര ലക്ഷത്തോളം രൂപ തിരിച്ചടച്ചു. എന്നാല്‍ ലോക്ഡൗണ്‍ വന്നതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ ജൂലൈയില്‍ മത്സ്യബന്ധനത്തിനിടെ കടലില്‍ വച്ച്‌ തോമസ് പനിഅടിമ ബോട്ടില്‍ തളര്‍ന്നു വീണു. തുടര്‍ന്ന് പക്ഷാഘാതം ബാധിച്ച്‌ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും ശരീരം തളര്‍ന്ന് കിടപ്പിലായി. രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു മക്കള്‍ ആണ് ഇവര്‍ക്കുള്ളത്. ആരോഗ്യ മേരി മത്സ്യക്കച്ചവടം നടത്തിയാണ് ഭര്‍ത്താവിന്റെ ചികിത്സയ്ക്കും മക്കളുടെ വിദ്യാഭ്യാസത്തിനും പണം കണ്ടെത്തുന്നത്. അതിനിടയില്‍ ആണ് ബാങ്കിന്റെ ലേല നോട്ടിസ് വന്നത്. മെയ്‌ 11ന് ഭൂമി ലേലം നടത്തുമെന്നായിരുന്നു നോട്ടിസ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിയമസഭാസമ്മേളനം ജൂൺ 10-ന് തുടങ്ങിയേക്കും ; അന്തിമ തീരുമാനം ഉടൻ

0
തിരുവനന്തപുരം: നിയമസഭയുടെ സമ്പൂർണ ബജറ്റ് സമ്മേളനം ജൂൺ 10-നു തുടങ്ങിയേക്കും. ജൂലായ്...

കഴിഞ്ഞ മാസം ഏപ്രിലിൽ വാഹന വില്പനയിൽ 27 ശതമാനം വർധനയെന്ന് റിപ്പോർട്ടുകൾ

0
മുംബൈ: ഏപ്രിൽ മാസത്തിൽ രാജ്യത്ത് വാഹന വില്പനയിൽ 27 ശതമാനം വർധന. ഏപ്രിലിൽ...

കൊ​ട്ടേ​ക്കാ​ട്-​ക​ഞ്ചി​ക്കോ​ട് റൂ​ട്ടി​ൽ രാ​ത്രി​യി​ല്‍ ട്രെ​യി​ന്‍റെ വേ​ഗ​ത കു​റ​യ്ക്കാ​ൻ നീക്കം

0
പാ​ല​ക്കാ​ട്: കാ​ട്ടാ​ന​ക​ൾ സ്ഥി​ര​മാ​യി ട്രെ​യി​നി​ടി​ച്ച് ച​രി​യു​ന്ന കൊ​ട്ടേ​ക്കാ​ട് മു​ത​ല്‍ ക​ഞ്ചി​ക്കോ​ട് വ​രെ​യു​ള്ള...

അധ്യക്ഷപദം ഏറ്റെടുക്കുന്നത്​ സാധാരണ സംഭവം ; കെ സി വേണുഗോപാൽ

0
​ഡ​ൽ​ഹി: കെ.​പി.​സി.​സി അ​ധ്യ​ക്ഷ​സ്ഥാ​നം കെ. ​സു​ധാ​ക​ര​ൻ ഏ​റ്റെ​ടു​ക്കു​ന്ന​ത് സാ​ധാ​ര​ണ സം​ഭ​വം മാ​ത്ര​മെ​ന്ന്​...