Saturday, May 18, 2024 11:24 pm

കുടിവെള്ളത്തിൽ ശുചിമുറി മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധർ

For full experience, Download our mobile application:
Get it on Google Play

റാന്നി : നാട്ടുകാരുടെ സ്വന്തം കുടിവെള്ള വിതരണത്തിന് പണികൊടുത്ത് സാമൂഹ്യ വിരുദ്ധര്‍ തോട്ടില്‍ ശുചിമുറി മാലിന്യം തള്ളി. അങ്ങാടി വലിയതോട്ടിൽ ഈട്ടിച്ചുവട് ബണ്ടുപാലത്തിനു മുകളിലാണ് ശുചിമുറി മാലിന്യം ഒഴുക്കിയത്. ഇരുളിന്റെ മറവിൽ ടാങ്കർ ലോറിയിൽ എത്തിച്ച് തോട്ടിലേക്ക് ഒഴുക്കിയ മാലിന്യം ഇപ്പോഴും തോട്ടിലെ വെള്ളത്തിൽ കെട്ടി ക്കിടക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ വെളുത്ത പത തോട്ടിൽ നിറഞ്ഞി രിക്കുന്നതു കണ്ട് സമീപവാസികൾ പരിശോധന നടത്തിയപ്പോഴാണ് ശുചിമുറി മാലിന്യം ഒഴുക്കിയതാണെന്ന് വ്യക്തമായത്.

ബണ്ടുപാലത്തിനു താഴെ പുള്ളോലി പാലത്തിനു സമീപമാണ് ചെറുവാഴക്കുന്നുതടം ചെറുകിട ജല വിതരണ പദ്ധതിക്കായി കിണറും പമ്പ് ഹൗസും നിർമിച്ചിട്ടുള്ളത്. തോട്ടിൽ തടയണ നിർമിച്ചാണ് ജല വിതരണ പദ്ധതിക്കായി വെള്ളം സംഭരിക്കുന്നത്. ഇതിൽ മാലിന്യം കലർന്നത് ജനങ്ങളിൽ കൂടുതല്‍ ആശങ്കയ്ക്കിടയാക്കി. നിരവധി കുടുംബങ്ങൾക്ക് വെള്ളം എത്തിക്കുന്ന നാട്ടുകാരുടെ നേതൃത്വത്തിലുള്ള പദ്ധതിയാണിത്. കൂടാതെ ബണ്ടുപാലത്തിനു താഴെ തോട്ടിൽ പലയിടത്തും അതിഥി തൊഴിലാളികൾ അടക്കം കുളിക്കുന്നുണ്ട്. മാലിന്യം കലർന്ന വെള്ളത്തിൽ കുളിക്കുന്നത് ശരീരം ചൊറിഞ്ഞു തടിക്കാൻ ഇടയാക്കും. തോട്ടിൽ ശുചിമുറി മാലിന്യം തള്ളിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ നാട്ടുകാര്‍ പരാതി നൽകി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം ; ധനസമാഹരണം ആരംഭിച്ച് പഞ്ചായത്ത്

0
എറണാകുളം: മഞ്ഞപ്പിത്തം പടരുന്ന എറണാകുളം വേങ്ങൂരിൽ ധനസമാഹരണം ആരംഭിച്ച് പഞ്ചായത്ത് അധികൃതർ....

അതിശക്തമായ മഴയ്ക്ക് സാധ്യത ; തലസ്ഥാനമടക്കം 5 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, എല്ലാ ജില്ലകളിലും...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്....

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു ; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

0
തിരുവനന്തപുരം: പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ട്...