പട്ടാപ്പകല്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം : യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാറ്റിന്‍കര മാരായമുട്ടത്ത് പട്ടാപ്പകല്‍ വീടാക്രമിച്ചു വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യടുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
വീടിന്‍റെ പിന്‍വശത്തെ വാതില്‍ തല്ലിത്തകര്‍ത്ത് അകത്തു കടന്നായിരുന്നു മാരായമുട്ടം സ്വദേശിയായ പ്രതി ഷാജിയുടെ അതിക്രമം. പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇയാള്‍ നാട്ടിലെ പല സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. വാതില്‍ തകര്‍ത്ത് അകത്തുകയറിയ ഷാജി വീട്ടമ്മയെ വലിച്ചിഴച്ചു. പീഡന ശ്രമത്തിനിടെ മകള്‍ ഓടിയെത്തി തടഞ്ഞെങ്കിലും ഗര്‍ഭിണിയായ ഇവരെ പ്രതി മര്‍ദ്ദിച്ച്‌ തറയില്‍ തള്ളിയിടുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ടാണ് അയല്‍ക്കാരും നാട്ടുകാരും ഓടിയെത്തിയത്. ഈ സമയം പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ പിന്നാലെയോടി ഇയാളെ പിടികൂടി  പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളെ പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പ്രതി കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...