അധ്യാപകര്‍ ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നതാണ് ; ഉത്തര സൂചികയില്‍ മാറ്റം വരുത്തില്ല : മന്ത്രി വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തര സൂചികയില്‍ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിഷയത്തില്‍ ചില അധ്യാപകര്‍ ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ശിവന്‍കുട്ടി അറിയിച്ചു.ഉത്തര സൂചികയില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ക്യാമ്പ് ബഹിഷ്‌കരിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആവര്‍ത്തിച്ച്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച്‌ അധ്യാപകര്‍ കെമിസ്ട്രിയുടെ ക്യാമ്പുകള്‍ ബഹിഷ്‌കരിക്കുകയായിരുന്നു. തിരുവനന്തപുരം ഉള്‍പ്പടെ പല ജില്ലകളിലേയും കെമിസ്ട്രി ക്യാമ്പില്‍ അധ്യാപകരില്ല.

ഇത്തവണത്തെ കെമിസ്ട്രി പരീക്ഷ താരതമ്യേന ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് പരാതികളുയര്‍ന്നിരുന്നിരുന്നു. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട മാര്‍ക്ക് കിട്ടുന്ന തരത്തിലുള്ള ഫൈനലൈസേഷന്‍ സ്‌കീം ഉപയോഗിക്കണമെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്. തെറ്റായ ഉത്തര സൂചിക തുടര്‍ന്നാല്‍ കുട്ടികള്‍ക്ക് 20 മാര്‍ക്ക് വരെ കുറയുമെന്നാണ് അധ്യാപകരുടെ ആശങ്ക. എന്നാല്‍ കുട്ടികള്‍ക്ക് മാര്‍ക്ക് നഷ്ട്ടപ്പെടില്ലെന്ന് വിശദീകരിച്ച വിദ്യാഭ്യാസ മന്ത്രി പ്രതിഷേധിക്കുന്ന അധ്യാപകരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും അറിയിച്ചു. മൂല്യനിര്‍ണയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും എന്ത് നടപടിയാണ്  കൈക്കൊള്ളുന്നതെന്ന് തീരുമാനമെടുത്തിട്ടില്ല. കെമിസ്ട്രി മൂല്യനിര്‍ണ്ണയത്തിനായി ഒമ്പത് ദിവസമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അധ്യാപകരുടെ പ്രതിഷേധം മൂലം നീണ്ട് പോവുകയാണ്. ഇത് ഫല പ്രഖ്യാപനത്തേയും ബാധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...