Friday, May 3, 2024 9:31 am

സന്ദര്‍ശനം ഗുജറാത്ത് മോഡല്‍ പഠിക്കാനല്ല – ഡാഷ് ബോര്‍ഡ് പഠിക്കാന്‍ : സീതാറാം യെച്ചൂരി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഗുജറാത്ത് മോഡല്‍ പഠിക്കാനായല്ല ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും ഗുജറാത്തില്‍ സന്ദർശനം നടത്തിയതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഡാഷ് ബോര്‍ഡിനെ കുറിച്ച് പഠിക്കാനായാണ് ഉദ്യോഗസ്ഥർ പോയത്. ഇത് എല്ലാ സ‍ർക്കാരുകളും സാധാരണ ചെയ്യാറുള്ളതാണെന്നും യെച്ചൂരി പറഞ്ഞു. വിഷയത്തെ കുറിച്ച് സംസ്ഥാന സർക്കാർ മറുപടി പറയുമെന്നും യെച്ചൂരി ദില്ലിയില്‍ പറഞ്ഞു.

വിവിധ വകുപ്പുകളുടെ പ്രവർത്തനം തത്സമയം ഓരോ ദിവസവും മുഖ്യമന്ത്രിക്ക് വിലയിരുത്തൻ കഴിയുന്ന സി എം ഡാഷ് ബോർഡ് സംവിധാനം പഠിച്ച് ഞായറാഴ്ച്ചയാണ് ചീഫ് സെക്രട്ടറി തിരികെ എത്തിയത്. ഒപ്പം അര ലക്ഷത്തോളം സർക്കാർ സ്കൂളുകളെ ഒരു കേന്ദ്രത്തിൽ നിരീക്ഷിക്കുന്ന വിദ്യ സമീക്ഷ പദ്ധതിയും ചീഫ് സെക്രെട്ടറി വിലയിരുത്തി. ഗുജറാത്ത് മോഡൽ പഠിക്കാൻ ഉള്ള ശ്രമത്തെ അതി രൂക്ഷമായാണ് പ്രതിപക്ഷം വിമർശിച്ചത്. സന്ദർശനത്തിന്റെ വിശദാംശങ്ങൾ റിപ്പോർട്ടായി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് സമർപ്പിക്കും. റിപ്പോർട്ടിന്മേൽ സർക്കാർ വിശദമായി ചർച്ച നടത്തും

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെ-ടെറ്റ് : അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

0
തിരുവനന്തപുരം: പ്രൈമറി ക്ലാസ് മുതൽ ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കാൻ അധ്യാപകരുടെ...

തോട്ടമണ്ണിൽ വാഹന അപകടം : ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

0
റാന്നി : തോട്ടമൺ ക്ഷേത്രത്തിന് സമീപമുള്ള വളവിൽ ഇരു ചക്രവാഹനം മിനിലോറിയുമായി...

കർണാടിക് സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

0
തൃശൂർ: പ്രസിദ്ധ കർണാടിക് സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ...

കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനം പാളി ; യുഡിഎഫ് യോഗത്തില്‍ വ്യാപക വിമര്‍ശനം

0
കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങള്‍ പാളിയെന്ന് യു.ഡി.എഫ്. അവലോകനയോഗത്തില്‍ വിമര്‍ശനം....