കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനം പാളി ; യുഡിഎഫ് യോഗത്തില്‍ വ്യാപക വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങള്‍ പാളിയെന്ന് യു.ഡി.എഫ്. അവലോകനയോഗത്തില്‍ വിമര്‍ശനം. പുതുതായി ഡി.സി.സി. ഭാരവാഹികളായ യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാക്കള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി. തിരഞ്ഞെടുപ്പ് കമ്മിറ്റിയും കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയും പരാജയപ്പെട്ടെന്ന് ആര്‍.അരുണ്‍രാജ് വിമർശിച്ചു. ഡി.സി.സി. ഭാരവാഹികള്‍ക്ക് ചുമതലകള്‍ നിശ്ചയിച്ചുനല്‍കിയില്ലെന്നും അരുണ്‍ പറഞ്ഞു. ആശ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പു തൊഴിലാളികള്‍ തുടങ്ങി ഓരോ ചെറു ഗ്രൂപ്പുകളുടെയും യോഗങ്ങള്‍ എല്‍.ഡി.എഫ്. നടത്തിയപ്പോള്‍ യു.ഡി.എഫ്. നിശ്ചലമായിരുന്നെന്ന് ഫൈസല്‍ കുളപ്പാടം ആരോപിച്ചു. രണ്ടും മൂന്നും വാര്‍ഡുകള്‍ക്ക് എല്‍.ഡി.എഫ്. ഒരു അനൗണ്‍സ്മെന്റ് വാഹനം വിട്ടുകൊടുത്തപ്പോള്‍ യു.ഡി.എഫിന് അതുണ്ടായില്ല. എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ തിരഞ്ഞെടുപ്പുപ്രവര്‍ത്തനത്തില്‍ വലിയ വ്യത്യാസമുണ്ടെന്നായിരുന്നു മുതിര്‍ന്ന ആര്‍.എസ്.പി. നേതാവ് എ.എ.അസീസിന്റെ വിമര്‍ശനം. താന്‍ അഞ്ചുതവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെന്നും യു.ഡി.എഫിനൊപ്പം വന്നപ്പോഴാണ് തോറ്റതെന്നും അദ്ദേഹം തുറന്നടിച്ചു. നേരത്തേ വന്നിരുന്നെങ്കില്‍ വിജയിച്ചേനെ എന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.രാജന്‍ തിരുത്തി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയതായി പരാതി

0
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ....

ചിറ്റാര്‍ കട്ടച്ചിറയില്‍ കുട്ടിയമ്മയെ കാണാതായിട്ട് ഒന്‍പത് ദിവസം : കടാവര്‍ നായയെ എത്തിച്ച് നടത്തിയ...

0
ചിറ്റാര്‍ : ചിറ്റാര്‍ കട്ടച്ചിറയില്‍ വൃദ്ധമാതാവിനെ വനത്തിനുള്ളില്‍ കാണാതായ സംഭവത്തില്‍ പോലീസ് കടാവര്‍...

മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് കെ.സി.സി പത്തനംതിട്ട ജില്ല കമ്മറ്റി...

0
കോന്നി : മെത്രാഭിഷേകത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന മോറാൻ മോർ ബസേലിയോസ്...