കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്തിലെ 19-ാം വാർഡിലെ ഷിജാസ് (18) ആണ് മരിച്ചത്. അപകടത്തിനു ശേഷം നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ഷിജാസ് തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഈ മാസം മൂന്നിന് പുലർച്ചെ 3.20-ന് ആലപ്പുഴ – തണ്ണീർമുക്കം റോഡിൽ കൈചൂണ്ടി ജങ്ഷന് സമീപമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. മണ്ണഞ്ചേരിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വന്ന ഇരുചക്ര വാഹനത്തിൽ തെരുവുനായ ഇടിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട വാഹനം എതിർദിശയിൽ വന്ന മറ്റൊരു ബൈക്കിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന റിൻഷാദ് റഷീദ് (20), ഒപ്പമുണ്ടായിരുന്ന മുഹമ്മദ് സബീൽ (17) എന്നിവർ അപകട സ്ഥലത്തു തന്നെ മരിച്ചിരുന്നു. കുന്നപ്പള്ളി മോഴൂപുറത്ത് ഷാനവാസിന്റെ മകനാണ് ഷിജാസ്. ദുബൈയിലായിരുന്ന ഷിജാസിന്റെ മാതാവ് സുബിന മകന്റെ അപകട വിവരമറിഞ്ഞ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. സഹോദരിമാർ: ഷഹന, ഐഷ, സന. വൈകിട്ടോടെ മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖബർസ്ഥാനിൽ കബറടക്കം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയതായി പരാതി

0
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ....

ചിറ്റാര്‍ കട്ടച്ചിറയില്‍ കുട്ടിയമ്മയെ കാണാതായിട്ട് ഒന്‍പത് ദിവസം : കടാവര്‍ നായയെ എത്തിച്ച് നടത്തിയ...

0
ചിറ്റാര്‍ : ചിറ്റാര്‍ കട്ടച്ചിറയില്‍ വൃദ്ധമാതാവിനെ വനത്തിനുള്ളില്‍ കാണാതായ സംഭവത്തില്‍ പോലീസ് കടാവര്‍...

മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് കെ.സി.സി പത്തനംതിട്ട ജില്ല കമ്മറ്റി...

0
കോന്നി : മെത്രാഭിഷേകത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന മോറാൻ മോർ ബസേലിയോസ്...