ചിറ്റാര്‍ കട്ടച്ചിറയില്‍ കുട്ടിയമ്മയെ കാണാതായിട്ട് ഒന്‍പത് ദിവസം : കടാവര്‍ നായയെ എത്തിച്ച് നടത്തിയ തെരച്ചിലും ഫലം കണ്ടില്ല

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ചിറ്റാര്‍ കട്ടച്ചിറയില്‍ വൃദ്ധമാതാവിനെ വനത്തിനുള്ളില്‍ കാണാതായ സംഭവത്തില്‍ പോലീസ് കടാവര്‍ നായയെ ഉപയോഗിച്ച് നടത്തിയ തെരച്ചിലും ഫലം കണ്ടില്ല. കട്ടച്ചിറ തോട്ടുപുറം വീട്ടില്‍ കുട്ടിയമ്മ (84) യെയാണ് കഴിഞ്ഞ രണ്ടാം തീയതി കാണാതാവുന്നത്. രാവിലെ 10 മണിയോടെ കുട്ടിയമ്മ വനത്തിനുള്ളിലേക്ക് വിറക് ശേഖരിക്കുവാന്‍ കയറിപോകുന്നത് സമീപവാസികള്‍ കണ്ടിരുന്നു. വനത്തിലേക്ക് പോകുന്ന കുട്ടിയമ്മ ഉച്ചയോടുകൂടി തിരികെയെത്തുന്നത് പതിവാണ്. എന്നാല്‍ അന്ന് വനത്തിലേക്ക് പോയ കുട്ടിയമ്മ പിന്നീട് തിരികെ വന്നില്ല. കുട്ടിയമ്മ ഉപയോഗിച്ച തോര്‍ത്തും കവറും ഒരുകുപ്പി വെള്ളവും വനത്തിലേക്ക് കയറിപോയ വഴിയുടെ സമീപത്തുള്ള ആളൊഴിഞ്ഞ വീടിനടുത്ത്  നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതിനടുത്ത് കുറച്ച് വിറകുമുണ്ടായിരുന്നു. തുടര്‍ന്ന് പോലീസും വനപാലകരും സംയുക്തമായി ദിവസങ്ങളോളം തെരച്ചില്‍ നടത്തിയിട്ടും യാതൊരു തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ് കടാവര്‍ നായയെ എത്തിച്ച് തെരച്ചില്‍ നടത്തിയത്. എന്നാല്‍ നായയെ എത്തിച്ച് നടത്തിയ തെരച്ചിലും വിഫലമായി. ഒരു ദിവസത്തേക്ക് മാത്രമാണ് കടാവര്‍ നായയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തുവാന്‍ അനുമതിയുള്ളത്. മകന്‍ മുരളിയോടൊപ്പമാണ് കുട്ടിയമ്മ താമസിച്ചിരുന്നത്. കുട്ടിയമ്മയുടെ തിരോധാനത്തില്‍ സമഗ്രമായ അന്വേഷണത്തിലാണ് പോലീസും വനപാലകരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ്...

0
ന്യൂഡൽഹി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന...

പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും

0
ഇടുക്കി: പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ്...

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...