Wednesday, May 8, 2024 4:31 am

മാലാ പാർവതിയ്ക്ക് എന്തും ആകാലോ ; വിജയ് ബാബുവിനെ ചവിട്ടി പുറത്താക്കാനാകില്ലെന്ന് മണിയൻപിള്ള രാജു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലൈംഗികാരോപണ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് ചവിട്ടി പുറത്താക്കാനാകില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു. വിഷയത്തിൽ സംഘടനയിലെ അംഗങ്ങളെ കേൾക്കേണ്ടതുണ്ട്. ഒരാൾ കുറ്റം ചെയ്തെന്ന് കരുതി അയാളെ പെട്ടെന്ന് സംഘടനയിൽ നിന്ന് എടുത്തുമാറ്റാൻ പറ്റില്ല. അയാളുടെ വിശദീകരണം കേൾക്കണം. മൂന്ന് ഹിയറിങ്ങുകൾക്ക് വരണം. ഇതെല്ലാം കഴിഞ്ഞ ശേഷമേ മാറ്റാനാകൂ. ഞങ്ങൾക്കൊപ്പം വക്കീൽമാർ ഉണ്ടായിരുന്നു. അവരോടും ചോദിച്ചശേഷമാണ് തീരുമാനം. മാലാ പാർവതി ഇന്റേണൽ കമ്മിറ്റിയിൽ നിന്ന് രാജിവച്ചു. അവർക്ക് എന്തും ആകാലോ, അത് അവരുടെ ഇഷ്ടമല്ലേ.

ഐസിസി അംഗങ്ങളിൽ ബാക്കിയുള്ളവർ അമ്മയ്ക്കൊപ്പമാണെന്നും മണിയൻപിള്ള രാജു പറഞ്ഞു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് അമ്മയുടെ ആഭ്യന്തര പരാതി കമ്മിറ്റി എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പക്ഷേ സംഘടനയിലുള്ളയാളെ സംരക്ഷിക്കേണ്ടതും ആവശ്യമാണ്. നിങ്ങളെ സസ്പെൻഡ് ചെയ്യാൻ പോകുകയാണ് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. അമ്മയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കില്ല. തൽക്കാലം എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്നും മാറിനിൽക്കാം.

നിരപരാധിത്വം തെളിയിച്ച ശേഷം തിരിച്ചെത്തുമെന്നും വിജയ് ബാബു പറഞ്ഞു. ഉടൻ തന്നെ കമ്മറ്റിയിലുള്ളവരുമായി ഇക്കാര്യം ചർച്ച ചെയ്യുകയും എല്ലാവരുടെയും സമ്മതത്തോടെ വിജയ് ബാബുവിന്റെ കത്ത് അംഗീകരിക്കുകയുമായിരുന്നു. ദിലീപിനെ പുറത്താക്കിയത് പെട്ടെന്നുള്ള തീരുമാനമാണ്. ഇങ്ങനെയൊരു സന്ദർഭത്തിൽ ഇതുപോലെ ചർച്ചകളും മറ്റും വേണമെന്നുള്ളതിന് മുൻപ് തന്നെ അദ്ദേഹത്തെ പുറത്താക്കി. അന്ന് ആ കമ്മിറ്റി അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് മണിയൻപിള്ള രാജു പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

0
തിരുവനന്തപുരം: അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍. കെ റെയിലിനാണ്...

കടലിലും ഉഷ്ണതരംഗം ; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം

0
കൊച്ചി: കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം....

ബി.എസ്.എന്‍.എല്ലിന്റെ ടെലിഫോണ്‍ ഫൈബര്‍ കേബിളുകൾ സാമൂഹ്യ വിരുദ്ധര്‍ വ്യാപകമായി നശിപ്പിച്ച നിലയില്‍

0
കോഴിക്കോട്: വടകരയുടെ വിവിധ ഭാഗങ്ങളില്‍ ടെലിഫോണും ഇന്റര്‍നെറ്റും നിശ്ചലമായെന്ന പരാതിയില്‍ അന്വേഷണം...

സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ ശ്രമം നടത്തും : മന്ത്രി മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താനുള്ള എല്ലാ...