Tuesday, April 30, 2024 1:07 am

അട്ടച്ചാക്കല്‍ സെന്റ്‌ ജോര്‍ജ്ജ് സ്കൂളിലെ ഒന്‍പതാം ക്ലാസ്സുകാരനെ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ തല്ലിച്ചതച്ചു ; കോന്നി പോലീസ് കേസ് മുക്കി

For full experience, Download our mobile application:
Get it on Google Play

കോന്നി : അട്ടച്ചാക്കല്‍ സെന്റ്‌ ജോര്‍ജ്ജ് സ്കൂളിലെ  ഒന്‍പതാം ക്ലാസ്സുകാരനെ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ തല്ലിച്ചതച്ചു. സാരമായി പരിക്കേല്‍ക്കുകയും കരളിന് ക്ഷതം സംഭവിക്കുകയും ചെയ്ത വിദ്യാര്‍ത്ഥി തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി. പരാതി പറഞ്ഞിട്ടും മാനേജ്മെന്റും കോന്നി പോലീസും കേസ് ഒതുക്കിയെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് അട്ടച്ചാക്കല്‍ പുത്തന്‍ചിറയില്‍ ജെസ്സി ബിനു സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. കുട്ടിയുടെ പിതാവ് ബിനു അട്ടച്ചാക്കല്‍ ജംഗ്ഷനിലെ ഓട്ടോ തൊഴിലാളിയാണ്.

കഴിഞ്ഞ മാര്‍ച്ച് 22 നായിരുന്നു സംഭവം.  അട്ടച്ചാക്കല്‍ സെന്റ്‌ ജോര്‍ജ്ജ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ നിധിന്‍ പി.ബിനുവിനാണ് മര്‍ദ്ദനമേറ്റത്. ചെറുപ്പം മുതല്‍ പലവിധ രോഗങ്ങള്‍ക്ക് ചികിത്സയിലാണ് നിധിന്‍. സ്കൂള്‍ ആനിവേഴ്സറി കഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോള്‍ ചെങ്ങറ റോഡില്‍  ശാന്തി ജംഗ്ഷനില്‍ വെച്ച് പത്താം ക്ലാസ്സിലെ ഏഴോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരു പ്രകോപനവും കൂടാതെ നിധിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കൂട്ടംകൂടി മര്‍ദ്ദിച്ചതോടെ താഴെവീണ നിധിനെ കാലുകൊണ്ട്‌ നെഞ്ചില്‍ ചവിട്ടിയെന്നും മൂക്കിന് ഇടിക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. സാരമായി പരിക്കേറ്റ നിധിനെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് അവിടെനിന്നും തിരുവല്ല ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ കരളിനും ആന്തരികാവയവങ്ങള്‍ക്കും ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞതായി മാതാവ് പരാതിയില്‍ പറയുന്നു. നിധിന്റെ മൂക്കിനും പരിക്കുണ്ട്.

സംഭവം നടന്ന മാര്‍ച്ച് 22 നു കോന്നി പോലീസില്‍ പരാതിപ്പെട്ടിരുന്നുവെന്നും തന്റെയും മകന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു എന്നും മാതാവ് ജസ്സി പറയുന്നു. എന്നാല്‍ പിന്നീട് കേസ് ഒതുക്കി തീര്‍ക്കുവാന്‍ നീക്കം ആരംഭിച്ചെന്നും റോയിമോന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ പരാതി ഒത്തുതീര്‍ക്കണമെന്ന് തന്നോട് പലപ്രാവശ്യം ആവശ്യപ്പെടുകയും നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് ജസ്സി പറഞ്ഞു. എന്നാല്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. ഇതനുസരിച്ച് കേസ് എടുത്തിട്ടുണ്ട് എന്ന് റോയിമോന്‍ പറയുകയും കേസ് നമ്പര്‍ 92/2022 ആണെന്ന് പറയുകയും ചെയ്തു.

എഫ്.ഐ.ആറിന്റെ കോപ്പി ആവശ്യപ്പെട്ടപ്പോള്‍  പോലീസ് സ്റ്റേഷനില്‍ നിന്ന് തരില്ലെന്നും കോടതിയില്‍ നിന്ന് വാങ്ങിക്കോളാന്‍ പറയുകയും ചെയ്തു. കോടതിയില്‍ അപേക്ഷയുമായി പോയപ്പോള്‍ അവിടെ അങ്ങനെ ഒരു കേസ് എത്തിയിട്ടില്ലെന്നു മനസ്സിലായതായി മാതാവ് പറയുന്നു. തന്റെ മകനെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കാതിരിക്കുകയും പരാതി ഒത്തുതീര്‍ക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടതും റോയിമോന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനാണ്. കേസെടുത്തുവെന്ന് പറഞ്ഞ് തങ്ങളെ കബളിപ്പിക്കുകയും കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ എത്തിക്കാതെ അവരെ രക്ഷപെടുത്തുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മാതാവ് ആവശ്യപ്പെട്ടു.

വിശദമായ പരാതിയുമായി ഇന്ന് (മേയ് 2) ജില്ലാ പോലീസ് മേധാവിയെ കാണാന്‍ ചെന്നെങ്കിലും അവിടെയും അനുവദിച്ചില്ലെന്നും കോന്നി പോലീസ് സ്റ്റേഷനില്‍ ചെല്ലുവാനാണ് അവര്‍ പറഞ്ഞതെന്നും മാതാവ് പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി പലരും കേസ് ഒത്തുതീര്‍ക്കണമെന്ന് തന്നോട് നിരന്തരമായി ആവശ്യപ്പെടുകയാണെന്നും എന്നാല്‍ തങ്ങള്‍ അതിന് വഴിപ്പെട്ടില്ലെന്നും നീതി ലഭിക്കുംവരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നിധിന്റെ കുടുംബം പറഞ്ഞു.

സി.ഐ പറഞ്ഞിട്ട് മൊഴി എടുക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും മറ്റുകാര്യങ്ങള്‍ തനിക്കറിയില്ലെന്നും കോന്നി പോലീസ് സ്റ്റേഷനിലെ റോയിമോന്‍ പ്രതികരിച്ചു. വിദ്യാര്‍ത്ഥികള്‍ അടിയുണ്ടാക്കിയത് സ്കൂളിനു പുറത്ത് വെച്ചാണെന്നും ഇക്കാര്യത്തില്‍ സ്കൂളിന് ഉത്തരവാദിത്തം ഇല്ലെന്നും ഇക്കാര്യത്തെക്കുറിച്ച് കുട്ടികളുടെ മാതാപിതാക്കളോട് ചോദിക്കണമെന്നും അട്ടച്ചാക്കല്‍ സെന്റ്‌ ജോര്‍ജ്ജ് സ്കൂള്‍ മാനേജര്‍ ഫാദര്‍ ജെസ്സന്‍ പ്രതികരിച്ചു.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടിമുടി മാറും എടിഎമ്മുകൾ ; ക്യാഷ് റീസൈക്ലിംഗ് മെഷീനുകളുമായി ഹിറ്റാച്ചി

0
രാജ്യത്തെ പുതിയ എടിഎമ്മുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഹിറ്റാച്ചി പെയ്മെന്റ് സർവീസസ്. പുതിയതായി...

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. വിളപ്പിൽശാല കാവിൻപുറം...

ആധാർ വിവരങ്ങൾ നഷ്ടപ്പെടില്ല, ‘മാസ്ക്’ ഉപയോഗിക്കാം ; എങ്ങനെ ലഭിക്കും എന്നറിയാം

0
ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക്...

തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി : പ്രധാനമന്ത്രി നരേന്ദ്ര മോദി

0
പുണെ: രാജ്യത്ത് തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി പ്രധാനമന്ത്രി...