Thursday, May 2, 2024 1:03 pm

അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി : എം.വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു നിര്‍ദേശം നല്‍കിയതായി മന്ത്രി എം.വി ഗോവിന്ദന്‍. കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചുണ്ടായ ഭക്ഷ്യവിഷബാധയേറ്റു പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണു മന്ത്രിയുടെ നിര്‍ദേശം. ഹോട്ടലുകള്‍, ബേക്കറികള്‍, ഫാസ്റ്റ് ഫുഡ് വില്‍പന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ലൈസന്‍സോടെ ആണോ പ്രവര്‍ത്തിക്കുന്നത് എന്നു കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങള്‍ അടിയന്തര പരിശോധന നടത്തണം.

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു. പാതയോരങ്ങളിലെ ഐസ്‌ക്രീം, ശീതള പാനീയങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലും വാഹനങ്ങളിലും തട്ടുകടകളിലും തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗത്തെ ഉപയോഗിച്ചു പരിശോധന നടത്തും. ഭക്ഷണത്തിനു കാലപ്പഴക്കം ഉണ്ടോ എന്നും ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോ എന്നും പരിശോധിക്കും. സ്ഥാപനത്തിനു ശുചിത്വം ഉണ്ടെന്നും ഉറപ്പാക്കും. പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ കച്ചവടസ്ഥാപനത്തിന്റെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവയ്പിക്കണമെന്നും ലൈസന്‍സ് ഉടന്‍ റദ്ദാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ മാംസാഹാരം പെട്ടെന്നു കേടാകാന്‍ സാധ്യതയുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ മാംസാഹാരം വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ കൃത്യമായി പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കണം. ഗുണമേന്മയുള്ള ഭക്ഷണമാണു വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ തുടരും. രുചികരമായ ഭക്ഷണം ഗുണമേന്മ ഉറപ്പാക്കി വിതരണം ചെയ്യണം. ചെറുവത്തൂരിലേതു പോലെ ഇനിയൊരു സംഭവം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു ; പോലീസുകാരന്‍ മരിച്ചു

0
മുംബൈ: മൊബൈല്‍ ഫോണ്‍ മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മോഷണസംഘം വിഷം കുത്തിവച്ചതിനെ...

കുട്ടികൾക്കായി ഔഷധ ഉദ്യാനം ഒരുക്കി ഭാരതീയ ചികിത്സാവകുപ്പും ജില്ലാ പഞ്ചായത്തും ആലപ്പുഴ നഗരസഭയും

0
ആലപ്പുഴ : ദേശീയ ആയുർവേദ വാരാഘോഷത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാവകുപ്പും ജില്ലാ...

പ്ലസ് വണ്‍ പ്രവേശനം : മലപ്പുറം ജില്ലയിൽ സീറ്റുകള്‍ കൂട്ടും

0
മലപ്പുറം: കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ അധ്യയനവര്‍ഷവും മലപ്പുറം ജില്ലയില്‍ പ്ലസ്...

മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ പോലീസ് വീണ്ടും കേസെടുത്തു

0
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ പൊലീസ് വീണ്ടും...