കണ്ണൂര്‍ : കണ്ണൂരിലെ ചമ്പാടില്‍ ഇടിമിന്നലേറ്റ് രണ്ട് പശുക്കള്‍ ചത്തു. ചമ്പാട് അരയാക്കൂല്‍ തോട്ടുമ്മലിലെ ശ്രീലേഷിന്റെ വെച്ചൂര്‍ പശുക്കളാണ് മിന്നലേറ്റ് ചത്തത്. പൂര്‍ണ ഗര്‍ഭിണിയായ പശുവിനും മിന്നലേറ്റിരുന്നു. അതിനിടെ വീടിന് മുന്‍വശത്തെ ആലയില്‍ കെട്ടിയിട്ട പശുകുട്ടി മിന്നലില്‍ നിന്ന് രക്ഷപ്പെട്ടു. അപകടത്തില്‍ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞ മാസം ഇടിമിന്നലേറ്റ് ഇത്തരത്തില്‍ രണ്ട് പശുക്കള്‍ ചത്തിരുന്നു. കോതമംഗലത്തെ കോട്ടപ്പടിയിലായിരുന്നു സംഭവം.
ഇടിമിന്നലേറ്റ് രണ്ട് പശുക്കള്‍ ചത്തു
RECENT NEWS
Advertisment



























