Sunday, April 28, 2024 1:25 pm

കോഴിക്കോട് മാവോയിസ്റ്റ് സാന്നിദ്ധ്യം ; മുതുകാട്ടെ ഖനനം അവസാനിപ്പിക്കണമെന്ന് പോസ്റ്റർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് പെരുവണ്ണാമുഴിയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം. ചുമരുകളിൽ പോസ്റ്ററുകൾ പതിച്ചു. മുതുകാട്ടെ ഖനനം ഒഴിവാക്കണമെന്നാണ് പോസ്റ്ററിൽ പറയുന്നത്. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെയും പോസ്റ്റർ പതിച്ചിട്ടുണ്ട്. ഏപ്രിൽ ആദ്യം കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറിനുമെതിരെ സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പോസ്റ്ററുകൾ കോഴിക്കോട് പ്രത്യക്ഷപ്പെട്ടിരുന്നു. കെ – റെയിൽ പദ്ധതിക്കെതിരെയാണ് പോസ്റ്റർ പതിച്ചത്. മാട്ടിക്കുന്നിലെ ബസ്‌ സ്റ്റോപ്പിലും സമീപത്തുമാണ് രാത്രി സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

കേരളത്തെ കെ – റെയില്‍ കമ്പനിക്ക് വിട്ടു നല്‍കി കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി – പിണറായി സര്‍ക്കാറുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്നാണ് പോസ്റ്ററിൽ ആഹ്വാനം ചെയ്യുന്നത്. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ബിജെപി – സിപിഎം – കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കള്ളക്കളിയാണ് നടക്കുന്നതെന്നും പോസ്റ്ററിൽ കുറ്റപ്പെടുത്തുന്നു. ഭാവി തലമുറക്കായി ഭൂസ്വത്ത് നിലനിര്‍ത്തണം. കേരളത്തെ കെ – റെയില്‍ കമ്പനിക്ക് വിട്ട് നല്‍കി കൃഷി ഭൂമി നശിപ്പിക്കുന്ന മോദി – പിണറായി കൂട്ടുകെട്ടാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും പോസ്റ്ററിൽ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഏഴാം ഉത്സവം നടന്നു

0
ഓമല്ലൂർ  : ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഏഴാം ഉത്സവം നടന്നു. രാവിലെ...

അന്യസംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ മലയാളി യുവാവ് അറസ്റ്റിൽ

0
ആലപ്പുഴ: ഹരിപ്പാട് അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി അറസ്റ്റിൽ. ഹരിപ്പാട്...

ഹോക്കി പരിശീലനക്യാമ്പിന് തടിയൂർ എൻ.എസ്.എസ്. സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങി

0
തടിയൂർ : ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ ഹോക്കി അസോസിയേഷനും ചേർന്നുനടത്തുന്ന...

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല ; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി...

0
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സാമാന്യം നല്ല പോളിങ് ശതമാനം തന്നെയാണ് ഉള്ളതെന്ന്...