ഇന്ത്യൻ സ്ത്രീകൾ ഭർത്താവിനെ പങ്കുവെയ്ക്കാൻ ആഗ്രഹിക്കില്ല ; യുവതി ആത്മഹത്യ ചെയ്ത കേസിൽ കോടതി

For full experience, Download our mobile application:
Get it on Google Play

അലഹബാദ് : ഭ‍ർത്താക്കൻമാരുടെ സ്നേഹം പങ്കുവെയ്ക്കുന്നത് ഇന്ത്യൻ സ്ത്രീകൾ ആഗ്രഹിക്കുന്നില്ലെന്ന് നിരീക്ഷിച്ച് കോടതി. വിവാഹിതയായ സ്ത്രീ തന്റെ ഭർത്താവിനെ മറ്റൊരാളുമായി പങ്കിടുന്നത് സഹിക്കില്ലെന്നും അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ഭാര്യയുടെ ആത്മഹത്യയിൽ പ്രതി ചേർക്കപ്പെട്ട ഭർത്താവിനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജി തള്ളിയ വിചാരണക്കോടതി ഉത്തരവ് ശരിവെച്ചാണ് അലഹബാദ് ഹൈക്കോടതിയിടെ നിരീക്ഷണം. പ്രതിയായ സുശീൽ കുമാർ മൂന്നാമതും വിവാഹം കഴിച്ചിരുന്നുവെന്നും ഇതാണ് ഭാര്യ ആത്മഹത്യ ചെയ്യാനുള്ള ഏക കാരണമായതെന്നും കോടതി കണ്ടെത്തി. ജസ്റ്റിസ് രാഹുൽ ചതുർ വേദിയുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ഭാര്യയെ സംബന്ധിച്ചിടത്തോളം, അവളുടെ ഭർത്താവ് മറ്റൊരു സ്ത്രീയെ രഹസ്യമായി വിവാഹം ചെയ്യുന്നത് അവളുടെ ജീവിതം അവസാനിപ്പിക്കാൻ മതിയായ കാരണമാണെന്നും കോടതി പറഞ്ഞു. “അവർ (ഇന്ത്യൻ ഭാര്യമാർ) അവരുടെ ഭർത്താവിന്റെ കാര്യത്തിൽ പൊസസീവ് ആണ്. വിവാഹിതയായ ഏതൊരു സ്ത്രീക്കും തന്റെ ഭർത്താവിനെ മറ്റേതെങ്കിലും സ്ത്രീ പങ്കിടുന്നുവെന്നോ അയാൾ മറ്റേതെങ്കിലും സ്ത്രീയെ വിവാഹം കഴിക്കാൻ പോകുന്നുവെന്നോ ഉള്ളത് വലിയ ഞെട്ടലായിരിക്കും. അത്തരം അസുഖകരമായ സാഹചര്യത്തിൽ, അവരിൽ നിന്ന് വിവേക പൂർണ്ണമായ തീരുമാനം പ്രതീക്ഷിക്കുക അസാധ്യമാണ്. ഈ കേസിലും അത് തന്നെയാണ് സംഭവിച്ചത്,” ബെഞ്ചിനെ ഉദ്ദരിച്ച് ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

ആത്മഹത്യ ചെയ്ത സ്ത്രീയുടെ ഭർത്താവ് നൽകിയഹർജിയുമായി ബന്ധപ്പെട്ടാണ് നിരീക്ഷണം. മരിച്ച സ്ത്രീ തന്റെ ഭർത്താവ് സുശീൽ കുമാറിനും അദ്ദേഹത്തിന്റെ ആറ് കുടുംബാംഗങ്ങൾക്കുമെതിരെ ഐപിസിയുടെ ഒന്നിലധികം വകുപ്പുകൾ പ്രകാരം വാരണാസിയിലെ മന്ദുആദിഹ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയിൽ തന്റെ ഭർത്താവ് ഇതിനകം രണ്ട് കുട്ടികളുള്ളയാളായിരുന്നുവെന്നും എന്നാൽ വിവാഹമോചനം നേടാതെ മൂന്നാം തവണയും വിവാഹം കഴിച്ചതായും ഭാര്യ ആരോപിച്ചു. ഭർത്താവും ബന്ധുക്കളും തന്നെ ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായും അവർ പരാതിയിൽ ആരോപിച്ചിരുന്നു.

കേസെടുത്ത് എഫ്ഐആർ ഫയൽ ചെയ്തതിന് പിന്നാലെ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിക്കുകയും ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രതികൾ ആദ്യം വിചാരണ കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചു. അത് തള്ളിയതോടെയാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികൾക്കെതിരെ കേസെടുത്ത് വിചാരണ നടത്താനുള്ള തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയും ഇവരുടെ ഹർജി തള്ളി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...