ഗുരുമന്ദിരത്തിലെ വഞ്ചി മോഷണം : പ്രതിയെ റാന്നി പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

റാന്നി : ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വഞ്ചികളും ഓട്ടുപാത്രങ്ങളും മോഷ്ടിക്കുന്ന പ്രതിയെ പോലീസ് പിടികൂടി. പെരുനാട് സ്വദേശി സുരേഷാണ് റാന്നി പോലീസിന്‍റെ പിടിയിലായത്. മോതിരവയൽ 5245 ആം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്‍റെ കീഴിലുള്ള പുലിയള്ള് ഗുരുമന്ദിരത്തിലാണ് മോഷണം നടന്നത്. ഗുരുമന്ദിരത്തിന്‍റെ മുൻവശത്തെ ഗ്ലാസ് ഡോർ തൂമ്പ ഉപയോഗിച്ച് തല്ലി തകർത്തതിന് ശേഷമാണ് പ്രതി മോഷണം നടത്തിയത്.

ഗ്ലാസ് ഡോര്‍ തകര്‍ത്ത് അകത്തുകടന്ന സുരേഷ് ഇവിടെയുണ്ടായിരുന്ന വഴിപാട് വഞ്ചി മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് റാന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പോലീസ് നടത്തിയ സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ഈ മേഖലയിൽ മുൻപും സമാന രീതിയിൽ ആരാധനാലയങ്ങളിൽ മോഷണം നടന്നിട്ടുണ്ടോ എന്നും പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്ന് റാന്നി പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിലത്ത് വീണ തിന്ന‍ർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്ന് അച്ഛനമ്മമാർ ; വീട്ടിൽ പോലീസ് പരിശോധന...

0
അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ...

ഷി ജിൻപിങ് ഇന്ത്യയിൽ എത്താനിരിക്കെ പ്രതികരണവുമായി ചൈന

0
ഡൽഹി: ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന....

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...