രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

താമരശ്ശേരി : രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശി താമരശ്ശേരിയില്‍ എക്സൈസിന്റെ പിടിയിലായി. അസം സ്വദേശി നൂറുല്‍ ഹഖ് (26) ആണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ടി.ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഈര്‍പ്പോണ ഭാഗത്ത് വെച്ചാണ് കഞ്ചാവ് പിടികൂടിയത്.

താമരശ്ശേരി മേഖലയില്‍ ചില്ലറ വില്‍പ്പനക്കായി എത്തിച്ചതാണ് കഞ്ചാവെന്നാണ് സൂചന. ഐബി പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാല്‍, താമരശ്ശേരി റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ പി.പ്രിയരഞ്ജന്‍ ദാസ്, സിവില്‍ എക്സെസ് ഓഫീസര്‍മാരായ ശ്യാം പ്രസാദ്, സി.ജി ഷാജു, കെ.പ്രസാദ്, എന്‍.പി വിവേക്, ടി.വി നൗഷീര്‍, ഡ്രൈവര്‍ പി.കെ കൃഷ്ണന്‍ എന്നിവെരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...