പത്തനംതിട്ടയില്‍ വീട്ടമ്മയെ ബിയര്‍ കുപ്പികൊണ്ട് കുത്തികൊന്നു ; അയൽവാസി കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല കുന്നന്താനത്ത് വീട്ടമ്മയെ കുത്തിക്കൊന്നു. പാമല സ്വദേശിനി വിജയമ്മ (62) ആണ് കുത്തേറ്റ് മരിച്ചത്. പൊട്ടിച്ച ബിയർ കുപ്പി കൊണ്ട് അയല്‍വാസിയാണ് ഇവരെ കുത്തിയത്. കുന്നന്താനം സ്വദേശിയായ  പ്രദീപിനെപോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസിക വൈകല്യമുള്ള ആളാണെന്ന് പോലീസ് സംശയിക്കുന്നു.

രാവിലെ ഏഴരയോടെയാണ് സംഭവം. വിജയമ്മയുടെ വീട്ടിലെത്തിയ പ്രതി ബിയർ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മാനസിക വൈകല്യമുളളയാളാണ് പ്രതിയെന്നാണ് സൂചന. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടയിൽ പ്രദീപ് മൂന്ന് പേരെ ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ എട്ട് വയസുകാരനടക്കം ചികിത്സിലാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല. അക്രമാസക്തനായ പ്രതിയെ പോലീസ് രണ്ട് കിലോ മീറ്റർ ഓടിച്ചിട്ടാണ് പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല് ; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ

0
മലപ്പുറം: മലപ്പുറത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. തിരൂരങ്ങാടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി...

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന്...

ചിങ്ങം ഒന്നിന് കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കും

0
പത്തനംതിട്ട: തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും....

ഒന്നരവയസുകാരന്റെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് വിസിൽ

0
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരുവയസ്സും മൂന്നുമാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍...