ശബരിമല സീസണിലേക്ക് 600 ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ; ടെണ്ടർ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ സീസണിലേക്ക് സർവീസ് നടത്തുന്നതിനായി ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി. 600 നോൺ-എസി ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചു. ‘വെറ്റ് ലീസ്’ വ്യവസ്ഥയിലായിരിക്കും ബസുകൾ വാടകയ്ക്കെടുക്കുക. കെഎസ്ആർടിസി നേരിടുന്ന രൂക്ഷമായ ബസ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നീക്കം. സെപ്റ്റംബർ മാസത്തോടെ കെഎസ്ആർടിസിയുടെ രണ്ടായിരത്തോളം ബസുകളുടെ കാലാവധി പൂർത്തിയാവുകയാണ്. മുൻപ് കേന്ദ്ര സർക്കാർ നയം മറികടന്ന് 1,917 ബസുകൾക്ക് സംസ്ഥാന സർക്കാർ ഫിറ്റ്നസ് പുതുക്കി നൽകിയിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞ ഈ ബസുകൾ ഇനി സർവീസിന് ഉപയോഗിക്കരുതെന്നും അവ പൊളിച്ചുനീക്കണമെന്നും കാണിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം സംസ്ഥാന ഗതാഗത സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.

ഇതിനു പിന്നാലെയാണ് ബസുകളുടെ ലഭ്യതയിൽ കടുത്ത പ്രതിസന്ധി ഉടലെടുത്തത്. ശബരിമല സീസണിന് പുറമെ ഓണം, ക്രിസ്മസ്, പുതുവത്സര സീസണുകളിലെ തിരക്ക് നേരിടാൻ 63 സ്ലീപ്പർ, സീറ്റർ-കം-സ്ലീപ്പർ ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി നേരത്തെ ടെൻഡർ വിളിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. തുടർന്ന് ഇതിനായി റീ-ടെൻഡർ വിളിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിലത്ത് വീണ തിന്ന‍ർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്ന് അച്ഛനമ്മമാർ ; വീട്ടിൽ പോലീസ് പരിശോധന...

0
അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ...

ഷി ജിൻപിങ് ഇന്ത്യയിൽ എത്താനിരിക്കെ പ്രതികരണവുമായി ചൈന

0
ഡൽഹി: ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന....

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...