Monday, April 29, 2024 7:36 pm

എന്റെ കേരളം പ്രദര്‍ശന വിപണന മേള പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മേയ് 11 മുതല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വൈവിധ്യങ്ങളാല്‍ സമ്പന്നമായ പത്തനംതിട്ട ജില്ലയുടെ കൂട്ടായ്മ മേയ് 11 മുതല്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലൂടെ ദൃശ്യമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അങ്കണത്തില്‍ നടന്ന നാട്ടരങ്ങ് കലാ സാംസ്‌കാരിക സന്ധ്യയും 2021-22 ല്‍ മെഡല്‍ നേടിയ കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനമാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള. അതിന്റെ ഒരു പ്രഖ്യാപനം കൂടി ആണ് നാട്ടരങ്ങ് പരിപാടി. വിപുലമായ സജ്ജീകരണങ്ങളാണ് എന്റെ കേരളം മേളയ്ക്കായി ഒരുക്കുന്നത്. കോവിഡിനു ശേഷം കൂട്ടായ്മകള്‍ സജീവമായി വരുകയാണ്. അതിനു മുന്നോടിയായി പത്തനംതിട്ടയില്‍ നടന്ന എംജി സര്‍വകലാശാലാ കലോത്സവം ഒരു ഉത്സവം പോലെ ജില്ല ആഘോഷിച്ചു. 72-ാം മത് സന്തോഷ് ട്രോഫി കേരളം നേടിയ സന്തോഷത്തിലാണ് നമ്മള്‍ ഇപ്പോഴുള്ളതെന്നും ലോകത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച ഉത്സവമാണ് ഫുട്‌ബോളെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ 2021-22 ല്‍ സോഫ്റ്റ് ബോള്‍, നെറ്റ് ബോള്‍ മത്സരങ്ങളില്‍ മെഡല്‍ നേടിയ കായിക താരങ്ങളെ ആദരിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, മുന്‍ അന്തര്‍ദേശീയ ഫുട്‌ബോള്‍ താരം കെ.ടി. ചാക്കോ, പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍, അഭിനേത്രി അരുണിമ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സുമേഷ് കൂട്ടിക്കല്‍ നയിച്ച ഫയര്‍ബാന്‍ഡ് അരങ്ങേറി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇളകൊള്ളൂർ അതിരാത്രം ; പ്രാത സവനവും മാധ്യന്ദിന സവനവും ഇന്ന് പൂർത്തിയായി

0
കോന്നി: ഇളകൊള്ളൂർ അതിരാത്രത്തിന്റെ അവസാന പാദമായ സമ്പൂർണ യാഗ ക്രിയകൾ ഇന്ന്...

ഊട്ടി, കൊടൈക്കനാല്‍ സന്ദര്‍ശനത്തിന് ഇ–പാസ് ഏര്‍പ്പെടുത്തി

0
മദ്രാസ് : ഊട്ടി, കൊടൈക്കനാൽ എന്നീ വിനോദസഞ്ചാര മേഖലകൾ സന്ദർശിക്കാൻ...

സംസ്ഥാനത്തെ മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

0
തിരുവനന്തപുരം : സംസ്ഥാനത്തെ മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ...

കെ.സുധാകരന്‍ തുടരും ; നാലിന് കെപിസിസി അവലോകനം

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷപദവിയിലേക്ക് അടുത്തമാസം നാലാം തീയതി...