Friday, May 10, 2024 6:51 pm

വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന വീടിനു നേരെ സാമൂഹ്യ വിരുദ്ധർ ആക്രമണം നടത്തി

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : പട്ടികജാതി വിഭാഗത്തില്‍ പെട്ട വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന വീടിനു നേരെ സാമൂഹ്യ വിരുദ്ധര്‍ ആക്രമണം നടത്തി. കല്ലാര്‍ ടണല്‍ ഭാഗത്ത് താമസിക്കുന്ന കരിമ്പോലില്‍ കുട്ടപ്പന്‍ (70), ഭാര്യ കരുണമ്മ (66) ദമ്പതികളുടെ വീടിന്റെ ജനല്‍ ചില്ലകളാണ് എറിഞ്ഞുതകര്‍ത്തത്. ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. ഈ സമയം ഇവര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വലിയ ശബ്ദം കേട്ടതോടെ ഭയപ്പെട്ടു ദമ്പതികള്‍. ഈ സമയം അതിശക്തമായ ഇടിമിന്നല്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നതായി കണ്ടെത്തി.

വീടിന് പുറത്ത് ഇഷ്ടിക കഷണങ്ങളും ഉണ്ടായിരുന്നു. ചുടുകട്ട കൊണ്ട് എറിഞ്ഞ് ജനല്‍ തകര്‍ക്കുകയായിരുന്നു. സംഭവമറിഞ്ഞ് രാത്രി തന്നെ പോലീസ് സ്ഥലത്തെത്തിയിരുന്നു. ഗ്യഹനാഥന്റെ പരാതിയെ തുടര്‍ന്ന് നെടുംകണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈഫ് പദ്ധതിയിലൂടെ ലഭിച്ചതാണ് ഇവരുടെ വീട്. കരുണമ്മ വര്‍ഷങ്ങളായി തളര്‍ന്ന് കിടപ്പാണ്. കുട്ടപ്പനും നിരവധി രോഗങ്ങള്‍ക്ക് ചികില്‍സയിലുമാണ്. കഴിഞ്ഞ ദിവസം ടണല്‍ ഭാഗത്ത് റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. റോഡിന് അനുകൂലമായി കുട്ടപ്പന്‍ പ്രതികരിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കല്ലേറിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലയിലെ ഫുഡ് സേഫ്റ്റി ലൈസന്‍സ്/രജിസ്ട്രേഷന്‍ കരസ്ഥമാക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും

0
പത്തനംതിട്ട : ഫുഡ് സേഫ്റ്റി ലൈസന്‍സ്/രജിസ്ട്രേഷന്‍ സ്റ്റേഷന്‍ കരസ്ഥമാക്കിയതിനുശേഷം മാത്രമേ ഏതൊരു...

മലപ്പുറത്ത് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു

0
മലപ്പുറം : മേല്‍മുറിയില്‍ ബന്ധുക്കളായ കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. മരിച്ചത്...

പമ്പ, കൊച്ചുപമ്പ ഡാമുകള്‍ 13 ന് തുറക്കും ; പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും

0
പത്തനംതിട്ട : ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പ...

നീലക്കുറിഞ്ഞി പഠനോത്സവം : ജില്ലാതല ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി

0
പത്തനംതിട്ട : ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വിദ്യാകിരണം മിഷന്‍ വേള്‍ഡ് വൈല്‍ഡ്...