വാഹന പരിശോധനയ്ക്കിടെ അപകടമുണ്ടാക്കി പോലീസ് ഉദ്യോഗസ്ഥനെ പരിക്കേല്‍പ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ : വാഹന പരിശോധനയ്ക്കിടെ അപകടമുണ്ടാക്കി പോലീസ് ഉദ്യോഗസ്ഥനെ പരിക്കേല്‍പ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. മുട്ടില്‍ ചെലഞ്ഞിച്ചാല്‍ പുത്തുക്കണ്ടി സല്‍മാനുല്‍ ഫാരിസ് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വാഹന പരിശോധനയ്ക്കിടെ എടപ്പട്ടിയിലാണു സംഭവം. അപകടത്തില്‍ കാലിന് പരിക്കേറ്റ ഹൈവേ പട്രോളിങ് എസ്‌ഐ ബെന്നി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

പ്രതി സഞ്ചരിച്ചിരുന്ന ബൈക്കിനു പിറകില്‍ നമ്പര്‍ പ്ലേറ്റില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ പിറകില്‍ പിടിച്ചുനിന്ന് എസ്‌ഐ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ പ്രതി ബൈക്ക് മുന്നോട്ടെടുക്കുകയായിരുന്നു. ഇതോടെ ബൈക്കിന്റെ കാരിയറില്‍ കൈ കുടുങ്ങിയ ബെന്നിയെയും കൊണ്ടു ബൈക്ക് മുന്നോട്ടു പോകുകയും നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയും ചെയ്തു. ഹൈവേ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. കല്‍പറ്റ പോലീസിന് കൈമാറിയ പ്രതിയെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി

0
ആലപ്പുഴ: നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ്...

മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ ; നടപടിയുമായി എംവിഡി

0
ആലപ്പുഴ: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ. കായംകുളം-തിരുവല്ല...

പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം നീട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം ദീർഘിപ്പിച്ച് കെഎസ്ഇബി. എൽനിനോ...